വാ​യ​നാ ദി​ന​ത്തി​ൽ ക​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ തേ​ടി കു​ട്ടി​ക​ൾ
Monday, June 20, 2022 12:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ തേ​ടി വെ​ള്ളി​ക്കോ​ത്ത് മ​ഹാ​ക​വി പി ​സ്മാ​ര​ക ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​വി ഭ​വ​ന​ത്തി​ൽ എ​ത്തി.
മ​ഹാ​ക​വി പി.​കു​ഞ്ഞി​രാ​മ​ൻ നാ​യ​രെ കു​റി​ച്ചും ര​ച​ന​ക​ളെ​യും കു​റി​ച്ചും കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​നാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കൂ​ടെ ന​ട​ക്കാ​ൻ ആ​രു​മി​ല്ലാ​തെ ഉ​ൾ വ​ഴി​ക​ളി​ലൂ​ടെ ഭൂ​മി​യു​ടെ അ​തി​ർ​ത്തി​ക്ക​പ്പു​റം സ​ഞ്ച​രി​ച്ച​ക​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ തേ​ടി​യെ​ത്തി​യ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ക​വി​യു​ടെ മ​ക​ൻ പി.​ര​വീ​ന്ദ്ര​ൻ, ഭാ​ര്യ സു​ഭാ​ഷി​ണി എ​ന്നി​വ​രും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. അ​ജാ​നൂ​രി​ൽ ജ​നി​ച്ച് ക​ണ്ണൂ​രും കോ​ഴി​ക്കോ​ടും തൃ​ശൂ​രും ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ക​വി​യു​ടെ ജീ​വി​ത അ​നു​ഭ​വ​ങ്ങ​ൾ ര​വീ​ന്ദ്ര​ൻ കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. തു​ട​ർ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും അ​ദ്ദേ​ഹം ക​വി ചെ​യ്യാ​റു​ള്ള​തു​പോ​ലെ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി. അ​നു​സ്മ​ര​ണ പ​രി​പാ​ടി പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ല​ളി​താ​ഞ്ജ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​സി. ബേ​ബി സു​ധ, പി.​വി.​സു​മ​തി, ദ​ർ​ശ​ന പ്ര​മോ​ദ്, ദേ​വാ​ന​ന്ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ പി​യു​ടെ ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ച്ചു.