സം​സ്ഥാ​ന മി​നി - സ​ബ് ജൂ​ണി​യ​ര്‍ വ​ടം​വ​ലി! ​ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് ക​ണ്ണൂ​രി​ന്
Sunday, August 14, 2022 12:39 AM IST
കാ​സ​ര്‍േ​ഗാ​ഡ്: കു​ണ്ടം​കു​ഴി​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന മി​നി - സ​ബ് ജൂ​ണി​യ​ര്‍ വ​ടം​വ​ലി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ദ്യ ദി​ന​ത്തി​ല്‍ മ​ത്സ​രം ന​ട​ന്ന നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നി​ലും ക​ണ്ണൂ​ര്‍ ജേ​താ​ക്ക​ളാ​യി. അ​ണ്ട​ര്‍ 13 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ കാ​സ​ര്‍​ഗോ​ഡി​നാ​ണ് കി​രീ​ടം. അ​ണ്ട​ര്‍ 13 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും അ​ണ്ട​ര്‍ 15 ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ക​ണ്ണൂ​ര്‍ കി​രീ​ടം നേ​ടി​യ​ത്.

ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും ക​ണ്ണൂ​രി​നാ​ണ്. അ​ണ്ട​ര്‍ 17 വി​ഭാ​ഗ​ത്തി​ല്‍ ആ​ണ്‍, പെ​ണ്‍, മി​ക്‌​സ​ഡ് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ സം​സ്ഥാ​ന വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡന്‍റ് പി. ​ര​ഘു​നാ​ഥും വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ര​വി​ന്ദാ​ക്ഷ​നും പ​താ​ക ഉ​യ​ര്‍​ത്തി. സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ധ​ന്യ അ​ധ്യ​ക്ഷ​ത വഹിച്ചു.