ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ​ത​ല ക​ര്‍​മ​സ​മി​തി യോ​ഗം ചേ​ര്‍​ന്നു
Tuesday, July 16, 2019 6:21 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യു​ടെ ജ​ല​സം​ര​ക്ഷ​ണം, കൃ​ഷി വ്യാ​പ​നം, മാ​ലി​ന്യ സം​സ്‌​ക​ര​ണം എ​ന്നീ മേ​ഖ​ല​യി​ലെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തി​ന് ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​റ്റെ​ടു​ക്കേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ ച​ര്‍​ച്ച ചെ​യ്തു​കൊ​ണ്ട്, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ജി​ല്ലാ​ത​ല ക​ര്‍​മ സ​മി​തി യോ​ഗം ക​ള​ക്ട​റേ​റ്റ് ഡി​പി​സി ഹാ​ളി​ല്‍ ചേ​ര്‍​ന്നു. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും ഭാ​വി പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​യി​ട്ടാ​ണ് യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ഞ്ച് 2020 യു​ടെ അ​വ​ത​ര​ണം ഹ​രി​ത​കേ​ര​ളം മി​ഷന്‍റെ സ്റ്റേ​റ്റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ടി.​പി.​സു​ധാ​ക​ര​ന്‍ ന​ട​ത്തി. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ കോ-ഒാർ​ഡി​നേ​റ്റ​ര്‍ എം.​പി.​സു​ബ്ര​മ​ണ്യ​ന്‍ അ​വ​ത​രി​പ്പി​ച്ചു.​ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ മി​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​വ​ത​ര​ണം ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-ഒാർ​ഡി​നേ​റ്റ​ര്‍ ജ​സീ​ര്‍ ന​ട​ത്തി. മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സ​ഞ്ജീ​വ​ന്‍ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ കോ-ഒാർ​ഡി​നേ​റ്റ​ര്‍ ടി.​ടി.​സു​രേ​ന്ദ്ര​ന്‍ ഹ​രി​ത​കേ​ര​ളം മി​ഷ​നി​ലെ കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ്ലാ​നിംഗ് ഓ​ഫീ​സ​ര്‍ സ​ത്യ​പ്ര​കാ​ശ് സം​സാ​രി​ച്ചു.