ചെ​ങ്ക​ള, ചെ​മ്മ​നാ​ട്, മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബി​പി​എ​ല്‍ അ​ദാ​ല​ത്ത്
Sunday, July 21, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: ചെ​ങ്ക​ള, ചെ​മ്മ​നാ​ട്, മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡി​നാ​യി (ബി​പി​എ​ല്‍) ക​ളക്ട​റേ​റ്റ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, അ​ക്ഷ​യ (ഓ​ണ്‍​ലൈ​ന്‍) എ​ന്നി​വ വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​വ​ര്‍​ക്കു​വേ​ണ്ടി അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു.
അ​പേ​ക്ഷ​ക​ര്‍ റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ അ​സ​ലും വീ​ടി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും നി​കു​തി അ​ട​ച്ച ര​സീ​ത്, ഏ​റ്റ​വും പു​തി​യ ക​റ​ന്‍റ് ബി​ല്ല്, വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ വാ​ട​ക ചീ​ട്ട് എ​ന്നി​വ​യും നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. കാ​ര്‍​ഡ് ഉ​ട​മ​യോ കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രോ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.
ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ല്‍ ഈ ​മാ​സം 25ന് ​ചെ​ര്‍​ക്ക​ള റേ​ഷ​ന്‍​ക​ട​യ്ക്ക് സ​മീ​പ​മു​ള്ള ഹാ​ളി​ലും ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലേ​ത് 26ന് ​ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 27ന് ​ഉ​ളി​യ​ത്ത​ടു​ക്ക മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലും ന​ട​ക്കു​ം. സ​മ​യം രാ​വി​ലെ 10.30 മു​ത​ല്‍ 3.30 വ​രെ. ഫോ​ണ്‍: 04994 230 108.