വി​ദ്യാ​ര്‍​ഥി​ക​ള്‍ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റി
Monday, August 19, 2019 5:47 AM IST
കാ​സ​ർ​ഗോ​ഡ്: സി​പി​സി​ആ​ര്‍​ഐ​യി​ലെ കേ​ന്ദ്രീ​യ​വി​ദ്യാ​ല​യം-​ഒ​ന്നി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി ദു​രി​താ​ശ്വാ​സ​സ​ഹാ​യം ന​ല്‍​കി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​ന്‍.​എ നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ സ്വീ​ക​രി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. അ​രി, ധാ​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, ശു​ചീ​ക​ര​ണ​വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ നാ​ല്‍​പ​തി​നാ​യി​രം രൂ​പ​യോ​ളം വ​രു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണ് ദു​രി​ത​ബാ​ധി​ത​ര്‍​ക്കു വേ​ണ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ​ത്. അ​ധ്യാ​പ​ക​രാ​യ സ്വ​പ്ന ശ​ശി​ക​ല, പി.​പി. പ്ര​ജു​ന്‍, ആ​നി ക്വീ​ന്‍, പി.​പി. ബി​ജു, ജ​ല​ജാ​ക്ഷ, സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​നാ​യ ഹ​രീ​ഷ് എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​ഗ​മി​ച്ചു.

വി​ജ്ഞാ​നോ​ത്സ​വം
നാ​ളെ

കാ​ഞ്ഞ​ങ്ങാ​ട്: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന സ്കൂ​ൾ​ത​ല വി​ജ്ഞാ​നോ​ത്സ​വം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും. കു​ട്ടി​ക​ൾ ചെ​യ്തു​വ​രേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പോ​സ്റ്റ​ർ ചോ​ദ്യ​പ്പേ​പ്പ​ർ എ​ന്നി​വ ല​ഭി​ക്കാ​ത്ത വി​ദ്യാ​ല​യ​ങ്ങ​ൾ എ​ഇ​ഒ, ഡി​ഇ​ഒ ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.