ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്ന് യു​ഡി​എ​ഫ്
Tuesday, August 20, 2019 1:16 AM IST
കാ​സ​ര്‍​ഗോ​ഡ് : മ​ഞ്ചേ​ശ്വ​ര​ത്ത് ദേ​വാ​ല​യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ട​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ​ല്‍ മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രോ വ​ര്‍​ഗീ​യ​ക​ലാ​പം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രോ ആ​ണ് ഇ​തി​നു പി​ന്നി​ല്‍. പോ​ലീ​സി​ന്‍റെ ക​ണ്‍​മു​ന്നി​ലൂ​ടെ രാ​ത്രി​യും പ​ക​ലും മ​ണ​ല്‍​ലോ​റി​ക​ള്‍ ചീ​റി​പ്പാ​യു​ക​യാ​ണ്.
മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഗു​ണ്ടാ മാ​ഫി​യാ സം​ഘം ത​ഴ​ച്ചു​വ​ള​രു​ന്നു​ണ്ടെ​ന്നും ഇ​തി​നെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ പോ​ലീ​സി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.
ച​ര്‍​ച്ചി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ല്ലെ​ങ്കി​ല്‍ യു​ഡി​എ​ഫ് നി​യ​മ​പ​ര​മാ​യി നീ​ങ്ങു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എം.​സി. ഖ​മ​റു​ദ്ദീ​ന്‍, മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ന്‍, സ​ജി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.