പോ​ഷ​കാ​ഹാ​ര മാ​സാ​ച​ര​ണം: കൈ​ക​ഴു​ക​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം
Thursday, September 19, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: പോ​ഷ​കാ​ഹാ​ര മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൈ​ക​ഴു​ക​ല്‍ ശീ​ല​മാ​ക്കു​ക​യെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ കൈ​ക​ഴു​ക​ലി​ന്‍റെ പ്രാ​ധാ​ന്യം ഉ​ള്‍​പ്പെ​ടു​ത്തി​യ ബ്രോ​ഷ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി സ​ജി​ത്ബാ​ബു ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മോ​ഹ​ന്‍​കു​മാ​റി​നു കൈ​മാ​റി​ക്കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു. കൈ​ക​ഴു​ക​ലി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ള്‍ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പോ​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജി​ല്ലാ ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ക​വി​ത​റാ​ണി ര​ഞ്ജി​ത്ത്, സി​ഡി​പി​ഒ​മാ​ര്‍, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, നാ​ഷ​ന​ല്‍ നൂ​ട്രീ​ഷ​ന്‍ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ത​ല​വ​ന്‍​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.