വ​യോ​ധി​ക കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി ഒ​രി​ടം ട്ര​സ്റ്റും ല​യ​ൺ​സ് ക്ല​ബും
Friday, September 20, 2019 1:27 AM IST
തൃ​ക്ക​രി​പ്പൂ​ർ: കൊ​ച്ചു​കൂ​ര​യി​ൽ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന ന​ട​ക്കാ​വ് കോ​ള​നി​യി​ലെ ര​ത്നാ​ക​ര​നും ഭാ​ര്യ​യ്ക്കും സ​ഹാ​യ​വു​മാ​യി നി​ര​വ​ധി സം​ഘ​ട​ന​ക​ളെ​ത്തി. പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യി ക​ക്കൂ​സ്‌ പോ​ലു​മി​ല്ലാ​ത്ത വ​യോ​ധി​ക കു​ടും​ബം കാ​റ്റി​ലും മ​ഴ​യി​ലും അ​ടു​ക്ക​ള ത​ക​ർ​ന്ന​ത് മൂ​ലം ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത് പോ​ലും മ​ഴ​യി​ല്ലാ​ത്ത സ​മ​യം നോ​ക്കി മു​റ്റ​ത്താ​ണ്.
മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​മ്പ് മ​രം പി​ടി​ക്കു​ന്ന തൊ​ഴി​ലി​നി​ട​യി​ൽ കൂ​റ്റ​ൻ മ​രം വീ​ണ് പി​ന്നീ​ട് വ​ല​തു​കാ​ൽ മു​റി​ച്ചു മാ​റ്റേ​ണ്ടി വ​ന്നി​രു​ന്നു. 'ദീ​പി​ക'​യി​ൽ ഇ​വ​രു​ടെ വാ​ർ​ത്ത വ​ന്ന​തി​നെ തു​ട​ർ​ന്ന് തൃ​ക്ക​രി​പ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഒ​രി​ടം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ ന​ട​ക്കാ​വ് കോ​ള​നി​യി​ലെ ര​ത്നാ​ക​ര​ന്‍റെ കൊ​ച്ചു കൂ​ര​യി​ൽ എ​ത്തി പ്രാ​ഥ​മി​ക​മാ​യി ന​ട​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ക്കൂ​സ്, അ​ടു​ക്ക​ള എ​ന്നി​വ ഇ​വ​ർ നി​ർ​മി​ച്ചു ന​ൽ​കും. ഇ​തി​നൊ​പ്പം ചോ​ർ​ന്നൊ​ലി​ക്കു​ന്ന മേ​ൽ​ക്കൂ​ര അ​റ്റ​കു​റ്റപ്പ​ണി ന​ട​ത്തും. ഒ​രി​ടം ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി തൈ​ക്കീ​ൽ, ഇ. ​ശ​ശി​ധ​ര​ൻ, സി. ​സ​നൂ​പ്, പി. ​കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ, എം. ​സു​നി​ൽ​കു​മാ​ർ, എം. ​രാ​ജേ​ഷ്, പി. ​രാ​ജ​ൻ, സി. ​മ​ധു, പി. ​സു​ബീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ത്തി​യ​ത്. തൃ​ക്ക​രി​പ്പൂ​ർ ല​യ​ൺ​സ് ക്ല​ബ് ര​ത്നാ​ക​ര​ന്‍റെ പ​ഴ​യ കൃ​ത്രി​മ കാ​ലി​ന് പ​ക​രം പു​തി​യ​ത് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചു.
അ​ടു​ത്ത് ത​ന്നെ അ​വ ന​ൽ​കു​മെ​ന്ന് ല​യ​ൺ​സ് ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ദാ​മോ​ദ​ര​ൻ, ച​ന്ദ്ര​ൻ നാ​ലാ​പ്പാ​ടം, കെ.​വി. രാ​ജ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.