കു‍ഴി അടയ്ക്കാനല്ല, കുഴിയിൽ വീഴ്ത്താൻ
Saturday, September 21, 2019 1:36 AM IST
പി​ലി​ക്കോ​ട്: പൊ​ട്ടി​ത്ത​ക​ർ​ന്ന ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി തു​രു​മ്പി​ച്ച റോ​ഡ് റോ​ള​റും.
കു​ഴി​ക​ളി​ൽ നി​ന്ന് കു​ഴി​ക​ളി​ലേ​ക്ക് ആ​ടി​യു​ല​ഞ്ഞു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളോ​ടി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യൊ​ന്നു​തെ​റ്റി​യാ​ൽ ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഈ ​റോ​ഡ് റോ​ള​റി​ൽ വാ​ഹ​ന​മി​ടി​ക്കും.
പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ലാ​ണ് അ​പ​ക​ടം വ​രു​ത്തു​ന്ന ത​ര​ത്തി​ൽ തു​രു​മ്പി​ച്ച റോ​ഡ് റോ​ള​ർ വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​ത്തി​യി​ട്ട​ത്. റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ത​യോ​ര​ത്തേ​ക്കു തി​രി​ച്ചാ​ൽ കാ​ട് മൂ​ടി​നി​ൽ​ക്കു​ന്ന റോ​ഡ് റോ​ള​റി​ൽ ഇ​ടി​ക്കും.
വെ​ള്ളാ​ന​ക​ളു​ടെ നാ​ട് സി​നി​മ​യെ ഓ​ർ​മ​പ്പെ​ടു​ത്തുംവി​ധം കി​ട​ക്കു​ന്ന ഇ​ത് പാ​ത​യോ​ര​ത്തു നി​ന്ന് നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്നു.
ദേ​ശീ​യ​പാ​ത​യി​ൽ ചെ​റു​വ​ത്തൂ​രി​നും കാ​ലി​ക്ക​ട​വി​നു​മി​ട​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​മ്പോ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഈ ​തു​രു​മ്പി​ച്ച റോ​ഡ് റോ​ള​ർ നീ​ക്കം​ചെ​യ്യ​ണെ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.