സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ കാ​വി​യ​ണി​യി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മം: കാ​നം രാ​ജേ​ന്ദ്ര​ന്‍
Thursday, October 17, 2019 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ പ്ര​മു​ഖ​രാ​യ നേ​താ​ക്ക​ളെ പോ​ലും കാ​വി​യ​ണി​യി​ക്കാ​നു​ള്ള പ​രി​ശ്ര​മ​മാ​ണ് ന​രേ​ന്ദ്ര​മോ​ദി​യും കൂ​ട്ട​രും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
ദേ​ശീ​യ പ്ര​സ്ഥാ​ന​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​രാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ നി​ഴ​ല്‍​പോ​ലും പ​തി​യാ​ത്ത ആ​ര്‍​എ​സ്എ​സ് സ്ഥാ​പ​ക​രെ​യും നേ​താ​ക്ക​ളെ​യും രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി കൊ​ടു​ത്ത് ആ​ദ​രി​ക്ക​ണ​മെ​ന്ന് വാ​ദി​ക്കു​ന്ന​വ​രാ​ണ് അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത്.
ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​വും നാം ക​ട​ന്നു​വ​ന്നവ​ഴി​യും ന​മ്മു​ടെ പു​തു​ത​ല​മു​റ​യെ പ​ഠി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ഡോ. ​സു​ബ്ബ​റാ​വു ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു​കൊ​ണ്ട് കാ​നം പ​റ​ഞ്ഞു.
കോ​ര്‍​പ​റേ​റ്റ് താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ക മാ​ത്ര​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​ത്. മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ 117 രാ​ജ്യ​ങ്ങ​ളു​ടെ വേ​ള്‍​ഡ് ഹ​ങ്ക​ര്‍ ഇ​ൻ​ഡ​ക്സി​ല്‍ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 93 ആ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ത് 102 ല്‍ ​എ​ത്തിനി​ല്‍​ക്കു​ക​യാ​ണ്. 3ക​ഴി​ഞ്ഞ 70 വ​ര്‍​ഷ​ത്തെ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക​നി​ല പ​രി​ശോ​ധി​ച്ചാ​ല്‍ ഏ​റ്റ​വും മോ​ശ​പ്പെ​ട്ട സാ​മ്പ​ത്തി​കാ​വ​സ്ഥ​യാ​ണ് ഇ​ന്നു​ള്ള​തെ​ന്നു മ​ന​സി​ലാ​കും.
സ​മ്പ​ത്തി​ന്‍റെ കേ​ന്ദ്രീ​ക​ര​ണ​വും ദാ​രി​ദ്ര്യ​വ​ത്ക​ര​ണ​വും ന​മ്മു​ടെ രാ​ജ്യ​ത്തു​ണ്ടാ​ക്കു​ന്ന അ​സ്വ​സ്ഥ​ത എ​ത്ര മാ​ത്ര​മെ​ന്ന് ഇ​പ്പോ​ള്‍ ന​മു​ക്കെ​ല്ലാം വ്യ​ക്ത​മാ​യി അ​റി​യാം. ഈ ​വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ 10,3000 കോ​ടി രൂ​പ​യാ​ണ് പൊ​തു​മേ​ഖ​ല ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ചു സ്വ​രൂ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
അ​മേ​രി​ക്ക​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ബി​പി​സി​എ​ല്ലി​നെ ഒ​രു അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​ക്ക് ക​ച്ച​വ​ട​മു​റ​പ്പി​ച്ചി​ട്ടാ​ണ് മോ​ദി തി​രി​ച്ചു​വ​ന്ന​ത്. ചൈ​ന​യോ​ട് ച​ര്‍​ച്ച ന​ട​ത്തു​മ്പോ​ഴും നേ​പ്പാ​ളി​നും പി​റ​കി​ലാ​ണ് ന​മ്മു​ടെ സ​മ്പ​ദ്ഘ​ട​ന​യു​ടെ വ​ള​ര്‍​ച്ച​ാനി​ര​ക്കെ​ന്ന് അ​റി​യു​മ്പോ​ള്‍ എ​ന്തു വി​കാ​ര​മാ​ണ് തോ​ന്നേ​ണ്ട​തെ​ന്ന് കാ​നം ചോ​ദി​ച്ചു.
സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ കൗ​ണ്‍​സി​ല്‍ അം​ഗം പി. ​വ​സ​ന്തം, സം​സ്ഥാ​ന ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​പി. മു​ര​ളി, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ടി. ​കൃ​ഷ്ണ​ന്‍, ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി. ​രാ​ജ​ന്‍, സി.​പി. ബാ​ബു, കെ.​എ​സ്. കു​ര്യാ​ക്കോ​സ്, ബി.​വി. രാ​ജ​ന്‍, വി. ​സു​രേ​ഷ് ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ഡോ. ​സു​ബ്ബ​റാ​വു​വി​ന്‍റെ മ​ക്ക​ളാ​യ പ്ര​ഭാ​ക​ര്‍ റാ​വു, അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.