ബീ​ച്ച് ഗെ​യിം​സ്: അ​ഞ്ച് സോ​ണു​ക​ളി​ലാ​യി പ്രാ​ദേ​ശി​ക മ​ത്സ​ര​ങ്ങ​ള്‍
Friday, October 18, 2019 1:25 AM IST
കാ​സ​ർ​ഗോ​ഡ്: സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ നേ​തൃ​ത്വ​ത്തി​ലു​ള്ള ബീ​ച്ച് ഗെ​യിം​സ് പ്രാ​ദേ​ശി​ക​മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​റി​ല്‍ സം​ഘ​ടി​പ്പി​ക്കും. അ​ഞ്ച് സോ​ണു​ക​ളി​ലാ​യി തൃ​ക്ക​രി​പ്പൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്, ഉ​ദു​മ, കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സോ​ണ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തു​ക.

തൃ​ക്ക​രി​പ്പൂ​രി​ല്‍ പ​ട​ന്ന​ക്ക​ട​പ്പു​റം, വ​ലി​യ​പ​റ​മ്പ് ക​ട​പ്പു​റം എ​ന്നി​വ​ട​ങ്ങ​ളി​ല്‍ ന​വം​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്ത് ന​വം​ബ​ര്‍ ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലും ഉ​ദു​മ സോ​ണി​ല്‍ പ​ള്ളി​ക്ക​ര ബീ​ച്ച്, ബേ​ക്ക​ല്‍ എ​ന്നി​വ​ിട​ങ്ങ​ളി​ല്‍ 28 നും 29​നും ന​വം​ബ​ര്‍ മൂ​ന്നി​നും, കാ​സ​ര്‍​ഗോ​ഡ് ക​സ​ബ ക​ട​പ്പു​റ​ത്ത് ന​വം​ബ​ര്‍ ഏഴ്, ഏട്ട് തീ​യ​തി​ക​ളി​ലും മ​ത്സ​രം ന​ട​ത്തും. ഫോ​ണ്‍: 04994 255521, 9447037405.