ഓപ്പൺ ജിംനേഷ്യങ്ങൾ വരുന്നു
Tuesday, November 12, 2019 1:31 AM IST
കാ​സ​ർ​ഗോ​ഡ്: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ജീ​വി​ത​ശൈ​ലീ രോ​ഗ​നി​യ​ന്ത്ര​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​യാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വ്യാ​യാ​മം ചെ​യ്യാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി തു​റ​ന്ന ജിം​നേ​ഷ്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്നു.
ക​ള​ക്ട​റേ​റ്റ്, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലും പി​ലി​ക്കോ​ട്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് തു​റ​ന്ന ജിം​നേ​ഷ്യ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ക. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ​ത​ല സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. ശ​രി​യാ​യ ആ​ഹാ​ര​വും ചി​ട്ട​യാ​യ വ്യാ​യാ​മ​വും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​ഘ​ട​ക​ങ്ങ​ളാ​ണ്. മാ​റി​യ ഭ​ക്ഷ​ണ​രീ​തി​യും വ്യാ​യാ​മ​മി​ല്ലാ​യ്മ​യും പ്ര​മേ​ഹം, ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, ഹൃ​ദ്രോ​ഗം, അ​മി​ത​വ​ണ്ണം, കാ​ന്‍​സ​ര്‍ തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.
ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തു​റ​ന്ന ജിം​നേ​ഷ്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ന​ട​പ്പാ​ത​യും അ​ത്യാ​വ​ശ്യ വ്യാ​യാ​മ​മു​റ​ക​ള്‍ ചെ​യ്യാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കും.
ഇ​വ​യു​ടെ പ​രി​പാ​ല​നം അ​താ​തു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കും. വ​രുംവ​ര്‍​ഷ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും ഈ ​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു.