ജില്ലയിൽ അപകട പരന്പര
Monday, November 18, 2019 2:03 AM IST
ചെ​റു​വ​ത്തൂ​ർ: വി​വാ​ഹം ക​ഴി​ഞ്ഞി​റ​ങ്ങി​യ വ​ര​നോ​ടൊ​പ്പ​മു​ള്ള സം​ഘം സ​ഞ്ച​രി​ച്ച ബൈ​ക്ക് വ്യൂ​ഹ​ത്തി​നി​ട​യി​ലേ​ക്ക് കാ​റി​ടി​ച്ചു ക​യ​റി നാ​ല് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കാ​ര്യ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ഷേ​ക്(18), ശ്രീ​ജി​ത്ത് (30), അ​നി​ൽ (40), അ​മൃ​ത് രാ​ജ് (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി അ​ഭി​ഷേ​ക് കാ​ഞ്ഞ​ങ്ങാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​ർ ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ദേ​ശീ​യ​പാ​ത​യി​ലെ മ​യി​ച്ച വ​യ​ൽ​ക്ക​ര ക്ഷേ​ത്ര റോ​ഡ് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.
മ​യ്യി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം കാ​ര്യ​ങ്കോ​ടേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ നി​ര​വ​ധി ബൈ​ക്കു​ക​ളി​ൽ ക​യ​റ്റം​ക​യ​റി ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്ക​വേ ചെ​റു​വ​ത്തൂ​ർ ഭാ​ഗ​ത്തു നി​ന്നു​മെ​ത്തി​യ കാ​ർ ബൈ​ക്ക് വ്യൂ​ഹ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​വ​ർ റോ​ഡി​ൽ വീ​ഴാ​തെ സ​മീ​പ​ത്തെ കാ​ട്ടി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.
തൃ​ക്ക​രി​പ്പൂ​ർ: റോ​ഡി​ൽ കൂ​ട്ട​ത്തോ​ടെ​യെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ളി​ൽ നി​ന്ന് വെ​ട്ടി​ച്ചു​ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു പാ​ത​യോ​ര​ത്തെ ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞു മ​ര​ത്തി​ലി​ടി​ച്ചു. കാ​ർ ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ കൈ​യെ​ല്ല് ഒ​ടി​ഞ്ഞു​തൂ​ങ്ങി.
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 12.30 ഓ​ടെ ന​ട​ക്കാ​വ് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യം വൈ​ര​ജാ​ത​ൻ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള കെ.​പി. പ്ര​ജി​ത്തി(40)​നെ മം​ഗ​ളൂ​രു തേ​ജ​സ്വി​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കാ​ലി​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന് മെ​ക്കാ​ഡം പാ​ത​യി​ൽ വ​രി​ക​യാ​യി​രു​ന്ന പ്ര​ജി​ത് ഓ​ടി​ച്ചി​രു​ന്ന കാ​റി​ന് മു​ന്നി​ലേ​ക്ക് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ വ​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
ഇ​വ​യെ വെ​ട്ടി​ച്ചു​നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പാ​ത​യോ​ര​ത്തെ മ​ര​ച്ചി​ല്ല​യി​ൽ ത​ട്ടി ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​യു​ക​യും കാ​ർ കൂ​റ്റ​ൻ ത​ണ​ൽ മ​ര​ത്തി​ന്‍റെ വേ​രി​ൽ ത​ട്ടി നി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.
അ​പ​ക​ട ശ​ബ്ദം കേ​ട്ടു എ​ത്തി​യ​വ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് മം​ഗ​ളൂ​രു തേ​ജ​സ്വി​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.