വി​ശ്വാ​സ​പ്ര​ഭ​യി​ൽ രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് തു​ട​ക്കം
Saturday, December 14, 2019 1:26 AM IST
രാ​ജ​പു​രം: ദൈ​വാ​നു​ഗ്ര​ഹം ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ ന​മു​ക്കു സാ​ധി​ക്ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ പ്രാ​രം​ഭംക്കു​റി​ച്ചു​ക്കൊ​ണ്ടു ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ഹോ​ദ​ര​നി​ലും അ​യ​ൽ​ക്കാ​ര​നി​ലും ദൈ​വ​ത്തി​ന്‍റെ മു​ഖം ദ​ർ​ശി​ക്കു​വാ​ൻ ന​മു​ക്കു സാ​ധി​ക്ക​ണ​മെ​ന്നും ദൈ​വ​ത്തി​ന്‍റെ ര​ക്ഷാ​ക​ര പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഓ​രോ ക്രൈ​സ്ത​വ​നും ത​യാ​റാ​ക​ണ​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് നി​ർ​ദേ​ശി​ച്ചു. ന​മ്മു​ടെ ജീ​വി​തം സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പാ​പബോ​ധ​ത്തി​ന്‍റെ​യും പാ​ത​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. വി​ശ്വാ​സ ജീ​വി​ത​ത്തി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം യേ​ശു​വി​നോ​ടൊ​പ്പം ജീ​വി​ക്കു​മ്പോ​ഴാ​ണ് സാ​ധ്യ​മാ​കു​ന്ന​ത്. ദൈ​വ​വി​ളി സ്വീ​ക​രി​ക്കു​ന്ന​വ​ർ ഒ​രി​ക്ക​ലും നി​രാ​ശ​രാ​വു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.
13-ാമ​ത് രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ ജ​പ​മാ​ല​യോ​ടെ​യാ​ണ് തു​ട​ക്കം​കുറി​ച്ച​ത്. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച ദി​വ്യ​ബ​ലി​യി​ൽ രാ​ജ​പു​രം, പ​ന​ത്ത​ടി ഫെ​ാറോ​ന​ക​ളി​ലെ വൈ​ദി​ക​ർ പ​ങ്കാ​ളി​ക​ളാ​യി. തു​ട​ർ​ന്ന് ര​ണ്ടു ഫെ​റോ​ന​ക​ളി​ലെ​യും 2450 കു​ടും​ബ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കി​യ സ​മ്പൂ​ർ​ണ ബൈ​ബി​ൾ കൈ​യെ​ഴു​ത്തു​പ്ര​തി സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ, ക​ൺ​വീ​ന​ർ ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ വേ​ദി​യി​ൽ പ്ര​തി​ഷ്ഠ ന​ട​ത്തി. ക​ള്ളാ​ർ തി​രു​ഹൃ​ദ​യ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് കു​ടുന്ത​യി​ൽ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​ദ്യ​ദി​ന​ത്തി​ൽ 10000ത്തോ​ളം വി​ശ്വാ​സി​ക​ൾ ക​ൺ​വ​ൻ​ഷ​നെ​ത്തി.
ഇ​ന്ന് ക​ൺ​വ​ൻ​ഷ​ൻ വേ​ദി​യി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കൊ​ട്ടോ​ടി സെ​ന്‍റ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ളൂക്കു​ന്നേ​ൽ, റാ​ണി​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ വി​കാ​രി ഫാ.​ജോ​യി ഊ​ന്നു​ക​ല്ലേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ച​ട്ട​മ​ല ജ​പ​മാ​ല തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ൽ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ളെ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ, പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ആ​രാ​ധ​ന​യ്ക്ക് ക​രി​വേ​ട​കം വിസി സു​പ്പീ​രി​യ​ർ ഫാ. ​ജോ​യി​സ് പ​റ​പ്പ​ള്ളി​ൽ നേ​തൃ​ത്വം ന​ൽ​കും.