പോ​ളി​യോ പ്ര​തി​രോ​ധ​സ​ന്ദേ​ശം വാ​ഴ​ക്കോ​ട്ടേ​ക്ക്‌ ത​പാ​ലി​ലെ​ത്തും
Wednesday, January 15, 2020 1:10 AM IST
മ​ടി​ക്കൈ: ആ​ഗോ​ള പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട്‌ 19ന് ​ന​ട​ക്കു​ന്ന പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശം മ​ടി​ക്കൈ വാ​ഴ​ക്കോ​ട്ടെ വീ​ടു​ക​ളി​ലേ​ക്ക്‌ ത​പാ​ലി​ലെ​ത്തും.
മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത്‌ ഒ​ന്നാം വാ​ർ​ഡ്‌ ആ​രോ​ഗ്യ​ശു​ചി​ത്വസ​മി​തി​യു​ടെ​യും കാ​ഞ്ഞ​ങ്ങാ​ട്‌ എ​ൻ​എം​ഐ​ടി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്‌ എ​ൻ​എ​സ്‌​എ​സ്‌ യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ന്നാം വാ​ർ​ഡി​ലെ അ​ഞ്ചു വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ലേ​ക്ക്‌ ത​പാ​ലി​ൽ സ​ന്ദേ​ശ​മെ​ത്തി​ക്കു​ന്ന​ത്‌.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ബി​ജി ബാ​ബു നി​ർ​വ​ഹി​ച്ചു. ഡി. ​ഗു​രു​പ്ര​സാ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ശ്രീ​കു​മാ​ർ ക്ലാ​സെ​ടു​ത്തു. വി. ​രാ​ജേ​ഷ്‌, ആ​ദ​ർ​ശ് ശ​ശി, യു.​ടി. അ​സ്‌​ലം, ലാ​ന ഫാ​ത്തി​മ, കെ. ​പ്ര​ജി​ഷ, ജാ​സിം സൂ​പ്പി മു​ഹ​മ്മ​ദ്‌, റി​തി​ക ച​ന്ദ്ര​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.