പ​ല​ഹാ​ര നി​ർ​മാ​ണ യൂ​ണി​റ്റ് ക​ത്തി​ന​ശി​ച്ചു
Sunday, January 19, 2020 1:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ളി​ക്കോ​ത്ത് ഓ​ടുമേ​ഞ്ഞ വീ​ടി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ല​ഹാ​ര നി​ര്‍​മാ​ണ യൂ​ണി​റ്റി​ന് തീ​പി​ടി​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​രാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. അ​ഗ്‌​നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. നീ​ലേ​ശ്വ​രം സ്വ​ദേ​ശി ജെ​യിം​സി​ന്‍റേ​താ​ണ് ക​ട.