കി​ഫ്ബി പ്ര​ദ​ര്‍​ശ​ന മേ​ള 28 മു​ത​ൽ
Sunday, January 19, 2020 1:39 AM IST
കാ​സ​ർ​ഗോ​ഡ്: കി​ഫ്ബി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യ​ത്തോ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്ക് കീ​ഴി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​മേ​ള നു​ള്ളി​പ്പാ​ടി​യി​ല്‍ 28 ന് ​വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന മേ​ള​യി​ൽ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ, ത്രി​മാ​ന മാ​തൃ​ക​ക​ള്‍, വെ​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി, വീ​ഡി​യോ​ക​ള്‍, അ​നി​മേ​ഷ​ന്‍, ജ്യോ​ഗ്ര​ഫി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സി​സ്റ്റം, ബി​ല്‍​ഡിം​ഗ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ മോ​ഡ​ലു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശി​പ്പി​ക്കും. 65 അ​ടി വ​ലി​പ്പ​ത്തി​ൽ നാ​ള​ത്തെ കേ​ര​ള​ത്തി​ന്‍റെ ത്രി​മാ​ന മി​നി​യേ​ച്ച​ര്‍ മാ​തൃ​ക​യും മേ​ള​യി​ൽ അ​വ​ത​രി​പ്പി​ക്കും. 45,619 കോ​ടി രൂ​പ​യു​ടെ 591 പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ഇ​തു​വ​രെ കി​ഫ്ബി മു​ഖേ​ന അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നൊ​പ്പം സാ​മൂ​ഹ്യ​വി​ക​സ​ന​വും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു പു​തു​ത​ല​മു​റ​യു​ടെ വി​ക​സ​ന​കാ​ഴ്ചപ്പാ​ടു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി പ്ര​ശ്നോ​ത്ത​രി, ഉ​പ​ന്യാ​സ​ര​ച​നാ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. ക്വി​സ് മാ​സ്റ്റ​ര്‍ ജി.​എ​സ്. പ്ര​ദീ​പ് പ്ര​ശ്നോ​ത്ത​രി ന​യി​ക്കും. സം​സ്ഥാ​ന​ത്തെ 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് അ​വ​ര​വ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്താ​നും അ​തു പൊ​തു​ജ​ന​ത്തോ​ട് പ​ങ്കു​വ​യ്ക്കാ​നും മേ​ള​യി​ൽ അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്.