കെ​പി​എ​സ്ടി​എ ജി​ല്ലാ​സ​മ്മേ​ള​നം ചെ​റു​വ​ത്തൂ​രി​ൽ
Wednesday, January 29, 2020 12:49 AM IST
ചെ​റു​വ​ത്തൂ​ർ: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷന്‍റെ(​കെ​പി​എ​സ്ടി​എ)​ റ​വ​ന്യൂ ജി​ല്ലാ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ചെ​റു​വ​ത്തൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കും. ഒ​ന്നി​ന് ജി​ല്ലാ കൗ​ൺ​സി​ൽ യോ​ഗം ന​ട​ക്കും.
ര​ണ്ടി​ന് രാ​വി​ലെ 9.30 ന് ​ര​ജി​സ്ട്രേ​ഷ​ൻ തു​ട​ർ​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് ജോ​ർ​ജ് പ​താ​ക ഉ​യ​ർ​ത്തും. 10ന് ​വി​ദ്യാ​ഭ്യാ​സ​ സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 11.30 ന് ​മു​ൻ മ​ന്ത്രി വി.​സി. ക​ബീ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ മു​ഖ്യാ​തി​ഥി​യാ​കും. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ജി​ത്ത്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്കു ര​ണ്ടി​ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ വി. ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി.​കെ. ഗി​രീ​ഷ്, കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് ജോ​ർ​ജ്, പി. ​ശ​ശി​ധ​ര​ൻ, ജി.​കെ. ഗി​രി​ജ, പി. ​രാ​മ​ച​ന്ദ്ര​ൻ അ​ടി​യോ​ടി, കെ. ​സു​ഗ​ത​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.