കുമ്പളയിൽ ചരിത്രം മരിക്കുന്നു
Monday, February 17, 2020 1:19 AM IST
കു​മ്പ​ള: ആ​റു പ​തി​റ്റാ​ണ്ട് മു​ൻ​പ് നി​ർ​മി​ച്ച കു​മ്പ​ള​യി​ലെ ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​ന്നു. കു​മ്പ​ള​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കാ​യി ഇ​വി​ടെ എ​ത്തി​യി​രു​ന്ന മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ വി​ശ്ര​മി​ക്കാ​നും യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​തി​നും 1954ൽ ​കാ​മ​രാ​ജ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​കൊ​ടു​ത്ത കു​മ്പ​ള​യി​ലെ ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യെ തു​ട​ർ​ന്നു നാ​മാ​വേ​ശ​ഷ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

കു​മ്പ​ള​യു​ടെ വി​ക​സ​ന​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്ന​ത്തെ സ്ഥ​ലം എം​എ​ൽ​എ എം.​എ​സ്. മൊ​ഗ്രാ​ൽ, എം​പി ബെ​ന​ഗ​ൽ ശി​വ​റാ​വു എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് കു​മ്പ​ള​യ്ക്ക് ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്. കു​മ്പ​ള പ​ഞ്ചാ​യ​ത്ത് രൂ​പീ​കൃ​ത​മാ​കു​ന്ന​തി​ന് മു​ൻ​പ് കോ​യി​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലാ​യി​രു​ന്നു ഇ​ന്ന​ത്തെ കു​മ്പ​ള ന​ഗ​രം. കോ​യി​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​ണ്ണ​പ്പ​യും ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് കു​മ്പ​ള​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി മു​ൻ​കൈ​യെ​ടു​ത്തു. കോ​യി​പ്പാ​ടി പാ​ല​ത്തി​ന്‍റെ​യും ടൂ​റി​സ്റ്റ് ബം​ഗ്ലാ​വി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തും ഒ​രേ​ദി​വ​സം ത​ന്നെ​യാ​ണ്.

അ​ന്ന​ത്തെ ഹ​യ​ർ എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ന്‍റെ വ​ട​ക്കു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന ടൂ​റി​സ്റ്റ് ബം​ഗ്ലാ​വി​ന് 38 സെ​ന്‍റ് ഭൂ​മി​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​സ്ഥ​ല​ത്തി​ന്‍റെ മ​ധ്യ​ത്തി​ലാ​ണ് കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. 1995 വ​രെ ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് കെ​ട്ടി​ട​ത്തി​ന്‍റെ ത​ക​ർ​ച്ച​യു​ടെ തു​ട​ക്കം 2000 ത്തോ​ടെ​യാ​യി​രു​ന്നു. സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും ത​ക​ർ​ക്കു​ക​യും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​രെ പ​തി​വാ​യി​രു​ന്നു.1957 നു ​ശേ​ഷം പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ത്. രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​നും മ​റ്റും ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് വാ​ട​ക​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു.

ഇ​ന്നി​പ്പോ​ൾ ത​ക​ർ​ച്ച പൂ​ർ​ണ​തോ​തി​ലെ​ത്തി ഇ​നി ത​ക​രാ​നാ​യി വെ​റും മ​തി​ലു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. നാ​യ​ക​ളും ഇ​ഴ​ജ​ന്തു​ക്ക​ളും താ​വ​ള​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ട് വ​ള​ർ​ന്ന​തി​നാ​ൽ അ​ധി​ക​മാ​രും ഈ ​കെ​ട്ടി​ടം ശ്ര​ദ്ധി​ക്കാ​റി​ല്ല. കു​മ്പ​ള ഗാ​ന്ധി​മൈ​താ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ച​രി​ത്ര​പ്ര​ധാ​ന്യ​മു​ള്ള ക​ളി​സ്ഥ​ല​വും ഇ​തി​നോ​ടു തൊ​ട്ടു​ചേ​ർ​ന്നാ​ണു​ള്ള​ത്. ഗാ​ന്ധി മൈ​താ​നം അ​ന്ന​ത്തെ ഹ​യ​ർ എ​ലി​മെ​ന്‍റ​റി​യും ഇ​പ്പോ​ൾ ജി​ബി​എ​ൽ​പി​യു​മാ​യ സ്കൂ​ളി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണു​ള്ള​ത്.

ടൂ​റി​സ്റ്റ് ബം​ഗ്ലാ​വി​ന്‍റെ തൊ​ട്ട​ടു​ത്താ​യി ഗ​വ. ഹൈ​സ്കൂ​ൾ, ജ​ല അ​തോ​റി​റ്റി ഓ​ഫി​സ് കെ​ട്ടി​ടം, പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ സ്ഥി​തി​ചെ​യ്യു​ന്നു. പോ​ലി​സ് സ്റ്റേ​ഷ​ന്‍റെ ചു​റ്റു​മ​തി​ൽ വ​രെ​യും ടൂ​റി​സ്റ്റ് ബം​ഗ്ലാ​വി​ന്‍റെ സ്ഥ​ല​മാ​ണ്. പോ​ലി​സ് പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് പ​രി​സ​രം നി​റ​ഞ്ഞി​രി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി ടൂ​റി​സ്റ്റ് ബം​ഗ്ലാ​വ് ചു​റ്റു​മ​തി​ൽ കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​മെ​ടു​ത്തെ​ങ്കി​ലും കു​മ്പ​ള​യി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു ഉ​ത്സ​വ​ത്തി​ന് കാ​ണി​ക​ൾ ഒ​രു​മി​ച്ചു കൂ​ടു​ന്ന​തി​ന് ചു​റ്റു​മ​തി​ൽ വി​ഘാ​ത​മാ​കു​മെ​ന്ന നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് ചു​റ്റു​മ​തി​ലും സം​ര​ക്ഷ​ണ​വും ന​ട​ക്കാ​തെ പോ​യ​ത്. ഇ​തോ​ടെ ന​ശി​ക്കു​ന്ന​ത് ആ​റ് പ​തി​റ്റാ​ണ്ടു മു​ൻ​പ​ത്തെ ച​രി​ത്ര​ങ്ങ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന കു​മ്പ​ള​യി​ലെ ടൂ​റി​സ്റ്റ് ബം​ഗ്ലാ​വാ​ണ്.