കെ​എ​എ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ​യ്ക്ക് രാ​വി​ലെ ഒ​ന്‍​പ​തി​ന​കം ഹാ​ജ​രാ​ക​ണം
Wednesday, February 19, 2020 1:39 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സി​ലേ​ക്കു​ള്ള കെ​എ​എ​സ് ഓ​ഫീ​സ​ര്‍ ട്രെ​യി​നി (ജൂ​ണി​യ​ര്‍ ടൈം ​സ്‌​കെ​യി​ല്‍) (സ്ട്രീം 1,2,3) ​ത​സ്തി​ക​യി​ലേ​ക്കു​ള്ള പ്രാ​ഥ​മി​ക ഒ​എം​ആ​ര്‍ പ​രീ​ക്ഷ 22നു ​ജി​ല്ല​യി​ല്‍ 34 സെ​ന്‍റ​റു​ക​ളി​ലാ​യി രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യും ഉ​ച്ച​യ്ക്ക് ഒ​ന്ന​ര മു​ത​ല്‍ മൂ​ന്ന​ര വ​രെ​യും ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി ന​ട​ത്തും.
പ​രീ​ക്ഷ​യു​ടെ അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ് പ​ബ്ലി​ക്ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍റെ www. keralapsc.gov.in എ​ന്ന വൈ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്‌​തെ​ടു​ത്ത് ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ അ​സ​ല്‍ സ​ഹി​തം രാ​വി​ലെ ഒ​ന്‍​പ​തി​ന​കം അ​ത​ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം.
പ​രീ​ക്ഷാ ഹാ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍, വാ​ച്ച്, മ​റ്റ് ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. വാ​ഹ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാ സെ​ന്‍ററി​ന് പു​റ​ത്ത് പാ​ര്‍​ക്ക് ചെ​യ്യ​ണം.
പ​രീ​ക്ഷാ സെ​ന്‍ററി​ല്‍ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് ത​ട​സമാ​കു​ന്ന രീ​തി​യി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥിക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ജി​ല്ലാ പി​എ​സ് സി ​ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.