മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ 50-ാം ച​ര​മ​വാ​ർ​ഷി​കം ആചരിച്ചു
Wednesday, February 26, 2020 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ 50-ാം ച​ര​മ​വാ​ർ​ഷി​കം ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ക​ര​യോ​ഗ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലും വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ലും സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു.
ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ക​ര​യോ​ഗം യൂ​ണി​യ​ൻ മ​ന്ദി​ര​ത്തി​ൽ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ പ്ര​തി​മ​യ്ക്ക് മു​മ്പി​ൽ വി​ള​ക്ക് തെ​ളി​ച്ചു. എ​ൻ​എ​സ്എ​സ് ബോ​ർ​ഡ് മെ​മ്പ​ർ പി.​യു. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി. ഭ​ക്തി​ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യും ആ​ചാ​ര്യ സ്മ​ര​ണ​യോ​ടെ​യും താ​ലൂ​ക്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ക​ര​യോ​ഗ വ​നി​താ​സ​മാ​ജ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​സ്മ​ര​ണ​യോ​ഗം ബോ​ർ​ഡ് മെ​മ്പ​ർ പി.​യു. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, വ​നി​താ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​വി. സ​ര​സ്വ​തി ടീ​ച്ച​ർ, എ​ൻ. മോ​ഹ​ന​ൻ മാ​സ്റ്റ​ർ, എം. ​സു​കു​മാ​ര​ൻ നാ​യ​ർ, എം. ​കു​മാ​ര​ൻ നാ​യ​ർ, ആ​ർ. മോ​ഹ​ന​കു​മാ​ർ, പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.