ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും
Wednesday, June 3, 2020 12:31 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ ഇ​നി ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും. വി​വി​ധ താ​ലൂ​ക്കു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ 12 ന് ​രാ​ത്രി 12 വ​രെ സ്വീ​ക​രി​ക്കും. അ​ദാ​ല​ത്തി​ല്‍ സി​എം​ഡി​ആ​ര്‍​എ​ഫ് ചി​കി​ത്സാ ധ​ന​സ​ഹാ​യം, ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി, റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, എ​ല്‍​ആ​ര്‍​എം കേ​സു​ക​ള്‍ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പ​രാ​തി​ക​ള്‍ ന​ല്‍​കാം. അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യോ, www.edtsirict.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യോ സ​മ​ര്‍​പ്പി​ക്കാം.
15ന് ​മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലും 17ന് ​കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലും 19ന് ​ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലും 22 ന് ​വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലും ഓ​ണ്‍​ലൈ​നാ​യി പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ജി​ല്ലാ ക​ള​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
പ​രാ​തി​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല​വ​കു​പ്പ് മേ​ധാ​വി​ക​ള്‍ അ​ദാ​ല​ത്തി​ന് മു​ന്‍​പ് ന​ല്‍​കു​ന്ന മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ​ക​ന് ജി​ല്ലാ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ടാം.