ജെ​സി​ഐ ധ​ന​ശ്രീ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Friday, July 3, 2020 1:15 AM IST
ക​ണ്ണൂ​ര്‍: ജൂ​ണി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സോ​ണ്‍ 19-വ​നി​താ​വി​ഭാ​ഗം ന​ട​പ്പി​ലാ​ക്കു​ന്ന 'ധ​ന​ശ്രീ പ​ദ്ധ​തി' വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​നി​താ​സം​രം​ഭ​ക​രെ സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വ​നി​ത​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
കാ​ന​റ ബാ​ങ്ക് സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ശ്രീ​ക​ല, ക​ണ്ണൂ​ര്‍ റൂ​ഡ്സെ​റ്റ് സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ക റോ​ഷ്നി, റി​ബ​ണി സ്ഥാ​പ​ക സ്മി​ത സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ല്‍​കി.
സം​രം​ഭ​ക​രാ​യ സം​ഗീ​ത അ​ഭ​യ്, ശ്രു​തി മ​നോ​ജ് , ര​ത്‌​ന​മാ​ലി​നി എ​ന്നി​വ​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു. സൂം ​ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ലാ​യി​രു​ന്നു സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.