മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ക്ക​ണം: രാജ്മോഹൻ ഉ​ണ്ണി​ത്താ​ന്‍
Thursday, July 9, 2020 12:28 AM IST
കാ​സ​ര്‍​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സ്പീ​ക്ക​റു​ടെ​യും ഓ​ഫീ​സു​ക​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും സി​സി​ടി​വി​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി പൊ​തു​യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​ടെ കൈ​ക​ളി​ല്‍ ക​റ​യി​ല്ലെ​ങ്കി​ല്‍ സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ന്‍ ഐ​ടി സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​ര​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ട​തു സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്റെ ഇ​ട​നാ​ഴി​ക​ളി​ല്‍ പോ​ലും അ​വ​താ​ര​ങ്ങ​ളെ കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ അ​ക​ത്ത​ള​ങ്ങ​ളി​ലും അ​ന്ത​പ്പു​ര​ങ്ങ​ളി​ലും വ​രെ അ​വ​താ​ര​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണെ് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.