ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ റേ​ഷ​നും സാ​മ്പ​ത്തി​ക സാ​ഹ​യ​വും ന​ല്‍​ക​ണം: എം​പി
Sunday, August 9, 2020 12:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യു​ടെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി സൗ​ജ​ന്യ റേ​ഷ​നും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ട​ലാ​ക്ര​മ​ണ​വും കോ​വി​ഡും തീ​ര​ദേ​ശ ജ​ന​ത​യെ അ​ത്യ​ന്തം ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ക​യാ​ണ്.
ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.