അ​മ്മ​യു​ടെ സ്മ​ര​ണ​യ്ക്ക് അ​ര​ല​ക്ഷം രൂ​പ​യു​ടെ പി​പി​ഇ കി​റ്റ് ന​ൽ​കി
Friday, September 18, 2020 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​രേ​ത​യാ​യ കാ​റ​മേ​ൽ പു​തി​യ​പ​റ​മ്പ​ത്ത് ത​റ​വാ​ട് കാ​ര​ണ​വ​ത്തി പി.​ക​ല്യാ​ണി അ​മ്മ​യു​ടെ നാ​ൽ​പ്പ​ത്തി​യൊ​ന്നാം ച​ര​മ​ദി​ന​ത്തി​ന്‍റെ ആ​ദ​ര​സൂ​ച​ക​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ക്ക​ൾ അ​ര​ല​ക്ഷം രൂ​പ​യു​ടെ പി​പി​ഇ കി​റ്റ് ന​ൽ​കി.​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല്യാ​ണി അ​മ്മ​യു​ടെ മ​ക്ക​ളാ​യ കാ​ർ​ത്യാ​യ​നി, പ​ത്മാ​വ​തി, നാ​രാ​യ​ണ​ൻ, പ​ങ്ക​ജാ​ക്ഷി, സാ​വി​ത്രി, ച​ഞ്ച​ല​കു​മാ​രി, പു​ഷ്പ​വേ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് ജി​ല്ല ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ: ​കെ.​വി.​പ്ര​കാ​ശ​ന് കി​റ്റ് കൈ​മാ​റി. ഡോ. ​വി​ഷ്ണു ത​മ്പാ​ൻ, പി.​ബാ​ബു, നി​ശാ​ന്ത്, നി​ർ​മ​ൽ നാ​രാ​യ​ണ​ൻ, അ​ദ്വൈ​ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.