തു​ളു ഭാ​ഷാ സാം​സ്‌​കാ​രി​ക​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 19, 2020 12:37 AM IST
മ​ഞ്ചേ​ശ്വ​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം ദു​ര്‍​ഗി​പ്പ​ള്ള​യി​ല്‍ നി​ര്‍​മി​ച്ച തു​ളു ഭ​വ​ന്‍ സാം​സ്‌​കാ​രി​ക​കേ​ന്ദ്രം സാം​സ്‌​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു. തു​ളു​ഭാ​ഷ​യു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും പ​രി​പോ​ഷ​ണ​ത്തി​നാ​യി 25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കേ​ന്ദ്രം നി​ര്‍​മി​ച്ച​ത്. ദു​ര്‍​ഗി​പ്പ​ള്ള​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ല​വി​ള​ക്ക് കൊ​ളു​ത്തി. തു​ളു മാ​സി​ക "തെ​മ്പ​രെ' റ​വ​ന്യൂ മ​ന്ത്രി തു​ളു അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ഉ​മേ​ഷ് സാ​ലി​യ​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. തു​ളു പ​ണ്ഡി​ത​നും അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ​ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്ന ഡോ. ​വെ​ങ്ക​ട​രാ​ജ പു​ണി​ഞ്ചി​ത്താ​യ​യു​ടെ പേ​രി​ലു​ള്ള ലൈ​ബ്ര​റി എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഹാ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ളു ലി​പി പ​ഠ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്‌​റ​ഫ് നി​ര്‍​വ​ഹി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച തു​ളു ടെ​ലി​ഫി​ലിം ഗോ​വി​ന്ദ​പൈ സ്മാ​ര​ക​സ​മി​തി സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ​യാ​ന​ന്ദ പു​റ​ത്തി​റ​ക്കി.
ഹൊ​സ​ങ്ക​ടി​ക്ക് സ​മീ​പം ക​ട​മ്പാ​ര്‍ വി​ല്ലേ​ജി​ലെ ദു​ര്‍​ഗി​പ്പ​ള്ള​ത്ത് റ​വ​ന്യൂ വ​കു​പ്പ് വി​ട്ടു​ന​ല്‍​കി​യ ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് തു​ളു​ഭ​വ​ന്‍ നി​ര്‍​മി​ച്ച​ത്. ജി​ല്ലാ​നി​ര്‍​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.
ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ തു​ളു​ഭ​വ​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു ഗ​വേ​ഷ​ണ​കേ​ന്ദ്ര​വും ഇ​തി​ല്‍ തു​ളു​സം​സ്‌​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ്യൂ​സി​യ​വും സ​ജ്ജീ​ക​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍​ക്കാ​യി തു​ളു ക​ള്‍​ച്ച​റ​ല്‍ തി​യേ​റ്റ​റും സ്ഥാ​പി​ക്കും.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​ര്‍​ഷാ​ദ് വൊ​ര്‍​ക്കാ​ടി, പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ല ബാ​ല​കൃ​ഷ്ണ, തു​ളു അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ബി. ​പ്ര​ദീ​പ് കു​മാ​ര്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡി. ​ക​മ​ലാ​ക്ഷ, പാ​ര്‍​ത്ഥി​സു​ബ്ബ യ​ക്ഷ​ഗാ​ന അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ന്‍ ശ​ങ്ക​ര്‍ റൈ, ​വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ മ​ണി​ക​ണ്ഠ റൈ, ​ഡി.​എം.​കെ. മു​ഹ​മ്മ​ദ്, ബി.​വി. രാ​ജ​ന്‍, ടി. ​എ. മൂ​സ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.