എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍ വീ​ണ്ടും സ​മ​ര​ത്തി​ന്
Tuesday, September 22, 2020 1:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 28 ന് ​രാ​വി​ലെ 10ന് ​എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി കാ​സ​ര്‍​ഗോ​ഡ് ഒ​പ്പു​മ​ര​ച്ചോ​ട്ടി​ല്‍ സൂ​ച​നാ സ​മ​രം ന​ട​ത്തും. പ​രി​മി​ത​മാ​യ ചി​കി​ത്സ​യെ​ങ്കി​ലും ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി സം​വി​ധാ​ന​ത്തെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​ണി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി ടാ​റ്റ നി​ര്‍​മി​ച്ചു കൈ​മാ​റി​യ കെ​ട്ടി​ട​ത്തി​ല്‍ അ​തി​നു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ന്ന​തി​നു പ​ക​രം മ​റ്റു രോ​ഗി​ക​ള്‍​ക്ക് ജി​ല്ല​യി​ലെ ഏ​ക ആ​ശ്ര​യ കേ​ന്ദ്ര​മാ​യ ജി​ല്ലാ ആ​ശു​പ​ത്രി​യെ മാ​റ്റു​ന്ന​ത് കാ​സ​ര്‍​ഗോ​ട്ടു​കാ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി​സ്റ്റ് അ​ട​ക്ക​മു​ള്ള ഡോ​ക്ട​ര്‍​മാ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​ിക്കുമ്പോ​ള്‍ മാ​ത്ര​മേ സ​ഹാ​യ​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന നി​ല​പാ​ട് സ​ര്‍​ക്കാ​ര്‍ തി​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മു​നീ​സ അ​മ്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മ​ല ഫ്രാ​ന്‍​സി​സ്, മി​സി​രി​യ ചെ​ങ്ക​ള, സു​രേ​ഷ് രാ​മ​ന്‍, കെ. ​ശാ​ലി​നി, വി.​വി.​സ്‌​നേ​ഹ, പി.​ജെ. ആ​ന്റ​ണി, സീ​മ മു​ര​ളി, എം.​സി.​റം​ല, ശ​ശി, സി. ​അ​ഭീ​ഷ്, കെ. ​ഭാ​സ്‌​ക​ര​ന്‍,അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍,എം.​പി. ജ​മീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.