മാ​ർ​ച്ചി​ൽ അ​ക്ര​മ​മെ​ന്ന് സി​പി​ഐ; ജാ​ള്യ​ത മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് യൂ​ത്ത് കോ​ൺ.
Wednesday, September 23, 2020 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​യ്ക്കു​ള്ള മാ​ർ​ച്ചി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ക്ര​മ​മ​ഴി​ച്ചു​വി​ട്ട​താ​യി സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ. മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ ഓ​ഫീ​സി​ന്‍റെ ജ​ന​ൽ​ചി​ല്ല് ത​ക​ർ​ന്നു. എ​ല്‍​ഡി​എ​ഫ്‌ സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​മി​ക​വി​ല്‍ വെ​പ്രാ​ളം പൂ​ണ്ട പ്ര​തി​പ​ക്ഷം ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യെ ഇ​തി​നെ​യും കാ​ണാ​നാ​കൂ. അ​ക്ര​മ​ത്തെ നേ​രി​ടാ​ന്‍ മ​തി​യാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​തെ പ​രോ​ക്ഷ​മാ​യി അ​ക്ര​മ​ത്തെ സ​ഹാ​യി​ച്ച ഹൊ​സ്‌​ദു​ര്‍​ഗ്‌ പോ​ലീ​സ്‌ ഗു​രു​ത​ര​മാ​യ വീ​ഴ്‌​ച​യാ​ണ്‌ വ​രു​ത്തി​യ​ത്‌. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ന്ന​ത പോ​ലീ​സ്‌ അ​ധി​കാ​രി​ക​ള്‍ അ​ന്വേ​ഷി​ച്ച്‌ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് പ്ര​തി​രോ​ധം പാ​ളി​യ​തി​ന്‍റെ​യും ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന്‍റെ ജാ​ള്യ​ത മ​റ​ച്ചു​പി​ടി​ക്കാ​നും വേ​ണ്ടി ആ​സൂ​ത്രി​ത​മാ​യി സ​മ​ര​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​ഐ നേ​താ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ ആ​രോ​പി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തി​യ മാ​ർ​ച്ചി​നു​നേ​രെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​യി​ലു​ണ്ടാ​യി​രു​ന്നു സി​പി​ഐ നേ​താ​ക്ക​ൾ മ​ര​വ​ടി കൊ​ണ്ട് എ​റി​യു​ക​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​സ​ഭ്യം പ​റ​ഞ്ഞു പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്‌​ത​ത്. ഈ ​വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും പ്ര​ദീ​പ്കു​മാ​ർ പ​റ​ഞ്ഞു.