ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ന​വീ​ക​ര​ണ​ത്തി​ൽ അ​ഴി​മ​തി: സി​പി​എം
Thursday, October 1, 2020 1:09 AM IST
കാ​സ​ർ​ഗോ​ഡ്: ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ മ​റ​വി​ൽ ന​ട​ന്ന തീ​വെ​ട്ടി​കൊ​ള്ള മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ഉ​ദ്ഘാ​ട​നം തി​ര​ക്കി​ട്ട് ന​ട​ത്താ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ച​തെ​ന്ന് സി​പി​എം ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നും ഫ​ർ​ണി​ച്ച​ർ വാ​ങ്ങി​ക്കു​ന്ന​തി​നു​മാ​യി 1.68 കോ​ടി രൂ​പ​യാ​ണ് ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന് ചെ​ല​വ​ഴി​ച്ച​ത്. ഒ​രു കോ​ടി​യി​ൽ താ​ഴെ മാ​ത്രം ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക വീ​നി​യോ​ഗി​ച്ച​തി​ൽ വ്യാ​പ​ക​മാ​യ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്.
ഇ​തു സം​ബ​ന്ധി​ച്ച് കാ​സ​ർ​ഗോ​ഡ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യ്ക്ക് പ​രാ​ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​സ്റ്റോ​ഡി​യ​നാ​യ സെ​ക്ര​ട്ട​റി​യു​ടെ പേ​രു​പോ​ലും നോ​ട്ടീ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​മാ​യി​ട്ടും റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം അ​ജ​ണ്ട​യി​ലി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.