പ​ര്യ​ട​ന​വു​മാ​യി നേ​താ​ക്ക​ളെ​ത്തി
Wednesday, December 2, 2020 11:22 PM IST
കൊ​ട്ടാ​ര​ക്ക​ര: പ്രചാരണത്തിന്‍റെ അ​ദ്യ​ഘ​ട്ടം പി​ന്നി​ട്ടു ക​ഴി​ഞ്ഞ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പു രീ​തി​ക​ൾ മാ​റി​മ​റി​യു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കു​റെ​യൊ​ക്കെ പാ​ലി​ച്ചാ​യി​രു​ന്നു പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ങ്കി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​നം.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ നേ​താ​ക്ക​ളു​ടെ പ​ര്യ​ട​ന​വും മൈ​ക്ക് പ്ര​ചാ​ര​ണ​വും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. നി​ര​വ​ധി ബൂ​ത്തു യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ചി​ല​ർ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ക്യാ​മ്പ് ചെ​യ്ത് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി വ​രു​ന്നു​ണ്ട്. നേ​താ​ക്ക​ളാ​യ കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ, സു​ദേ​വ​ൻ, മ​ന്ത്രി​മാ​രാ​യ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, കെ ​രാ​ജു, സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ജോ​സ് കെ.​മാ​ണി എ​ന്നി​വ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

യു​ഡി​എ​ഫ് നേ​തൃ​ത്വം ഉ​മ്മ​ൻ​ചാ​ണ്ടി​യെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ​ല്ലാ​യി​ട​ത്തും യു​ഡി​എ​ഫി​ന് ഇ​ദ്ദേ​ഹ​ത്തി​നെ ആ​വ​ശ്യ​മാ​യ​തി​നാ​ൽ ഉ​റ​പ്പു ല​ഭി​ച്ചി​ട്ടി​ല്ല. മു​ല്ല​പ്പ​ള്ളി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​നും പ്ര​ചാ​ര​ണ​ത്തി​തി​നാ​യി എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. എം.​എം ഹ​സ​നും ഇ​വി​ടെ​യെ​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ ക​ടു​ത്ത ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ഇ​ത്ത​വ​ണ.​ക​ഴി​ഞ്ഞ ത​വ​ണ സ്ഥാ​നാ​ർ​ഥി​യി​ല്ലാ​തി​രു​ന്ന ക​ല​യ​പു​രം ഡി​വി​ഷ​നി​ൽ ബി​ജെ​പി ഇ​ത്ത​വ​ണ അ​വ​രു​ടെ യു​വ​നേ​താ​വി​നെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭാ വാ​ർ​ഡു​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ൽ​സ​രം പ്ര​വ​ച​നാ​തീ​ത​മാ​ണ്.