മാ​ല ക​വ​ർ​ന്ന സം​ഘം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ണ്ട് പേ​ർ വ​ല​യി​ലാ​യി
Wednesday, December 2, 2020 11:22 PM IST
ച​വ​റ: സ്ത്രീ​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഘം ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ട് പേ​ർ വ​ല​യി​ലാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ ദേ​ശീ​യ പാ​ത​യി​ൽ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ന്മ​ന പോ​രു​ക്ക​ര​യ്ക്ക് സ​മീ​പം ആ​യി​രു​ന്നു യു​വാ​ക്ക​ൾ ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം പു​ല​ത്ത​റ വ​ട​ക്ക​തി​ൽ ശ​ശി പ്ര​ഭ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന താ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ​ത്.

മാ​ല​യു​മാ​യി യു​വാ​ക്ക​ൾ വ​രു​ന്ന​തി​നി​ട​യി​ൽ ഇ​വ​രു​ടെ ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ എ​ത്തി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ മാ​ല ന​ഷ്ട​പ്പെ​ട്ട​വ​ർ അ​പ​ക​ട സ്ഥ​ല​ത്ത് എ​ത്തു​ക​യും ഇ​വ​രെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്നും യു​വ​തി​യു​ടെ താ​ലി​യും ഏ​ല​സും ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ല ക​ണ്ടെ​ത്തി​യ​ത്. പി​ടി​യി​ലാ​യ ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും ച​വ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.