യു​വ​മോ​ർ​ച്ച, യൂ​ത്ത് കോ​ൺഗ്രസ് പ്ര​വ​ർ​ത്ത​ക​ർ രാജിവച്ച് ഡി​വൈഎ​ഫ്ഐ​യിൽ ചേർന്നു
Friday, December 4, 2020 10:53 PM IST
കൊ​ട്ടി​യം :ത​ഴു​ത്ത​ല​യി​ൽ യു​വ​മോ​ർ​ച്ച യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡി ​വൈഎ​ഫ്ഐ​ക്കൊ​പ്പം. പ്രദേശത്തെ 25 ഓ​ളം യു​വാ​ക്ക​ളാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും രാ​ജിവ​ച്ചു ഡി​വൈഎ​ഫ്ഐയി​ൽ ചേ​ർ​ന്ന​ത്.

ത​ഴു​ത്ത​ല ആ​ന​ക്കു​ഴിയി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ ഡി​വൈഎ​ഫ്ഐ ​കൊ​ട്ടി​യം ബ്ലോ​ക്ക്‌ ട്ര​ഷറ​ർ ആ​ർ. രാ​കേ​ഷ് വി​വി​ധ സം​ഘ​ട​ന​ക​ൾ വി​ട്ട് വ​ന്ന​വ​രെ പ​താ​ക ന​ൽ​കി സ്വീ​ക​രി​ച്ചു. മേ​ഖ​ല ട്ര​ഷ​റ​ർ വി​ഷ്ണു വി​ക്ര​മ​ൻ, അ​രു​ൺ,കാ​ർ​ത്തി​കേ​യ​ൻ, ഹാ​ഷിം, ആ​രോ​മ​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.