ചവറയിൽ മു​ള്ള​ൻ​പ​ന്നി എ​ത്തി​ ഭീ​തി​യും കൗ​തു​ക​വു​മാ​യി
Saturday, December 5, 2020 10:49 PM IST
ച​വ​റ : അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ മു​ള്ള​ൻ​പ​ന്നി നാ​ടി​നെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യും ജ​ന​ങ്ങ​ളി​ൽ കൗ​തു​കം ഉ​ണ​ർ​ത്തു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ച​വ​റ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍റി​ന് കി​ഴ​ക്ക് വ​ശ​മു​ള്ള ഒ​രു വീ​ടി​ന്‍റെ മു​റ്റ​ത്ത് എ​ത്തി​യ​ത്.

വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട​തോ​ടെ ഭീ​തി​യി​ലാ​യി. ഉ​ട​ൻ വി​വ​രം ച​വ​റ പോ​ലീ​സി​ൽ നാ‌ട്ടുകാർ അ​റി​യി​ച്ചു​വെ​ങ്കി​ലും പോ​ലീ​സും നി​സ​ഹാ​യ​രാ​യി.

വി​വ​ര​മ​റി​ഞ്ഞ് ജ​നം എ​ത്തി തു​ട​ങ്ങി. കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചു. ജ​ന​വാ​സ​സ്ഥ​ല​ത്ത് മു​ള്ള​ൻ​പ​ന്നി​യെ ക​ണ്ട തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു.

ആ​ളു​ക​ളെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മു​ള​ള​ൻ​പ​ന്നി സ​മീ​പ​ത്തെ വൃ​ക്ഷ​ത്തി​ന്‍റെ ഇ​ട​യി​ൽ അ​ഭ​യം പ്രാ​പി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി ഒ​മ്പ​തോ​ടെ അ​വി​ടെ നി​ന്നും മ​റ്റൊ​രു ഭാ​ഗ​ത്തേ​യ്ക്ക് പോ​യി. രാ​ത്രി ആ​യ​തി​നാ​ൽ മു​ള്ള​ൻ​പ​ന്നി എ​ങ്ങോ​ട്ട് പോ​യി​യെ​ന്ന് അ​റി​യി​ല്ല. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ടെ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.