കശുവണ്ടി-മത്സ്യമേഖലകൾക്ക് പുത്തൻ ഉണർവേകി ബജറ്റ്
Friday, January 15, 2021 11:48 PM IST
കൊ​ല്ലം: ക​ശു​വ​ണ്ടി, മ​ത്സ്യ​മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​നും ‌പു​രോ​ഗ​തി​യു​ടെ തു​ട​ർ​ച്ച​യ്‌​ക്കും അ​ട​ത്ത​റ​പാ​കു​ന്ന​താ​ണ്‌ മ​ന്ത്രി തോ​മ​സ്‌ ഐ​സ​ക്ക്‌ അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റ്‌. ജി​ല്ല​യി​ലെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല​യാ​യ ഇ​വ ര​ണ്ടും സം​ര​ക്ഷി​ച്ച്‌ കൊ​ണ്ടു​പോ​വു​ക​യെ​ന്ന ക​ട​മ​യാ​ണ് എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ ചെ​യ്‌​തി​രി​ക്കു​ന്ന​ത്‌. 2000 പേ​രെ കൂ​ടി കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​നി​ലും കാ​പ്പ​ക്‌​സി​ലും നി​യ​മി​ക്കു​മെ​ന്ന്‌ ബ​ജ​റ്റ്‌ പ്ര​ഖ്യാ​പി​ച്ചു.

തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി​ക്കും കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​ൻ, കാ​പ്പ​ക്‌​സ്‌ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​നും ഉ​ൾ​പ്പെ​ടെ 117.5 കോ​ടി രൂ​പ​യാ​ണ്‌ ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്‌. വി​ര​മി​ച്ച ക​ശു​വ​ണ്ടി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റു​വി​റ്റി വി​ത​ര​ണ​ത്തി​ന്‌ 62 കോ​ടി നീ​ക്കി​വ​ച്ച​താ​ണ് ഏ​റെ ശ്ര​ദ്ദേ​യം. 2020 ഡി​സം​ബ​ർ 31 വ​രെ വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കും. കാ​ഷ്യൂ കോ​ർ​പ്പ​റേ​ഷ​ന്‍റെ 12 ഫാ​ക്‌​ട​റി​ക​ൾ ഇ​തി​ന​കം ന​വീ​ക​രി​ച്ചി​ട്ടു​ള്ള​ത്‌. 10 എ​ണ്ണം ന​വീ​ക​ര​ണ പാ​ത​യി​ലാ​ണ്. എ​ട്ട്‌ ഫാ​ക്‌​ട​റി​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി. സം​സ്ഥാ​ന ബ​ജ​റ്റ്‌ മ​ത്സ്യ​മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് വ​രു​ത്തി​യി​ട്ടു​ള്ള​ത്‌.

25 രൂ​പ​യ്‌​ക്ക്‌ മ​ണ്ണെ​ണ്ണ ല​ഭ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ആ​യി​ര​ക്ക​ണ​ക്കി​ന്‌ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ ആ​ശ്വാ​സ​മാ​യി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക്‌ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ലാ​പ്‌​ടോ​പ്പ്‌ ല​ഭ്യ​മാ​ക്കാ​നു​ള്ള ബ​ജ​റ്റ്‌ നി​ർ​ദേ​ശ​വും പു​ത്ത​നു​ണ​ർ​വ്‌ സൃ​ഷ്‌​ടി​ച്ചു.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‌ യാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ 25 ശ​ത​മാ​നം സ​ബ്‌​സി​ഡി​യി​ൽ വാ​യ്‌​പ​യെ​ന്ന പ്ര​ഖ്യാ​പ​ന​വും എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഹൃ​ദ​യ​ത്തോ​ട്‌ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​താ​യി.