വേ​ന​ല്‍​ക്കാ​ല രോ​ഗ​ങ്ങ​ള്‍: ജാ​ഗ്ര​ത വേ​ണം: ഡി​എംഒ
Saturday, February 27, 2021 11:30 PM IST
കൊ​ല്ലം: അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. വെ​ളി​യി​ട​ങ്ങ​ളി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​വ​ര്‍ രാ​വി​ലെ 11 നും ​മൂ​ന്നി​നും മ​ധ്യേ വി​ശ്ര​മി​ക്ക​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക​യും വേ​ണം. ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം നേ​രി​ടു​ന്ന​വ​ര്‍ ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടു നി​ല്‍​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും വേ​ണം.

സൂ​ര്യാ​ഘാ​ത സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​യ​ഞ്ഞ ഇ​ളം നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളം കെ​ട്ടി നി​ന്ന് കൊ​തു​ക് പ​ട​രു​ന്ന​തി​നു​ള്ള അ​വ​സ​രം സൃ​ഷ്ടി​ക്ക​രു​ത്. ഉ​റ​വി​ട ന​ശീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച​ക​ളി​ല്‍ ഓ​ഫീ​സു​ക​ളി​ലും ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ വീ​ടു​ക​ളി​ലും ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണം.

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത മു​ന്‍​നി​റു​ത്തി ശു​ദ്ധ​ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. വി​ത​ര​ണം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ടാ​ങ്ക​റി​ന് പു​റ​ത്ത് കു​ടി​വെ​ള്ളം എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. ക്ലോ​റി​നേ​റ്റ് ചെ​യ്ത കു​ടി​വെ​ള്ളം ത​ദ്ദേ​ശ-​ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മാ​ണ് വി​ത​ര​ണം ന​ട​ത്തേ​ണ്ട​ത്. വ​ഴി​യോ​ര​ങ്ങ​ളി​ല്‍ തു​റ​ന്ന് വ​ച്ചി​രി​ക്കു​ന്ന ആ​ഹാ​രം ഒ​ഴി​വാ​ക്ക​ണം എ​ന്നും ഡി​എം​ഒ. ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു.