പെ​രു​മ​ൺ മു​ണ്ട​യ്ക്ക​ൽ ദൈ​വാ​ല​യ​ത്തി​ൽ ബി​ഷ​പ് ജെ​റോം അ​നു​സ്മ​ര​ണം
Tuesday, March 2, 2021 11:06 PM IST
കൊ​ല്ലം: പെ​രു​മ​ൺ മു​ണ്ട​യ്ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ് ദൈ​വാ​ല​യ​ത്തി​ൽ ബി​ഷ​പ് ജെ​റോം ഫെ​ർ​ണാ​ണ്ട​സി​ന്‍റെ 29 -ാം ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു.
ദൈ​വ​ദാ​സ​ൻ ജെ​റോം പി​താ​വ് മെ​ത്രാ​നാ​യ​തി​ന്‍റെ ര​ണ്ടാം നാ​ൾ കൂ​ദാ​ശ ന​ട​ത്തി​യ ദൈ​വാ​ല​യ​മാ​ണ് പെ​രു​മ​ൺ മു​ണ്ട​യ്ക്ക​ൽ ദൈ​വാ​ല​യം. പെ​രു​മ​ൺ ചാ​പ്പ​ലി​ൽ നി​ന്നും ഇ​ട​വ​ക​വി​കാ​രി ഫാ. ​സാ​ജ​ൻ വാ​ൾ​ട്ട​ർ ഫ്ലാ​ഗ് ഓ​ഫ് ന​ട​ത്തി​യ വാ​ഹ​ന​റാ​ലി മു​ണ്ട​ക്ക​ൽ സെ​ന്‍റ് ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കു​ക​യും കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി പ​താ​ക ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് ജെ​റോം പി​താ​വി​ന്‍റെ അ​നു​സ്മ​ര​ണ ദി​വാ​യ​ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു. ദി​വ്യ​ബ​ലി​യി​ൽ റ​വ. ഡോ . ​ബൈ​ജു ജൂ​ലി​യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശേ​ഷം സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​വും ധൂ​പാ​ർ​പ്പ​ണ​വും പു​തി​യ മ​ത​ബോ​ധ​ന ഹാ​ളി​ന് ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോം ഹാ​ൾ എ​ന്ന നാ​മ​ക​ര​ണ​വും ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.
ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​ജ​ൻ വാ​ൾ​ട്ട​ർ, ഫ്രാ​ൻ​സി​സ് ആം​ബ്രോ​സ്, സൈ​മ​ൺ മു​ല്ല​ശേ​രി, എ​ഡി​സ​ൺ ജോ​ൺ, ജോ​മോ​ൻ, ജെ​റി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.