കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി
Saturday, April 10, 2021 11:27 PM IST
ശാ​സ്താം​കോ​ട്ട:​ ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റെ കി​ഴ​ക്ക് പെ​രും​കു​ളം വ​ലി​യ​വി​ള തെ​ക്ക​തി​ൽ ഷാ​ജു​ദീന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ​യാ​ണ് ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്ന് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷ​പെ​ടു​ത്തി​യ​ത്.​വീ​ട്ടു​മു​റ്റ​ത്തെ ഏ​ക​ദേ​ശം 50 അ​ടി ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ ആ​ണ് ആ​ട് വീ​ണ​ത്. ശാ​സ്താം​കോ​ട്ട സ്റ്റേ​ഷ​നി​ലെ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​സ​ർ എ​സ്. പു​ഷ്പ​ൻ കി​ണ​റ്റി​ലി​റ​ങ്ങി വ​ല ഉ​പ​യോ​ഗി​ച്ച് ആ​ടി​നെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്താ​ൽ ക​ര​യ്ക്കെ​ത്തി​ച്ച് ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​സ​ർ ബി.​ര​മേ​ശ് ച​ന്ദ്ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.