പുനലൂരിൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Saturday, April 17, 2021 11:27 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് 19 പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​ന​ലൂ​ർ ഗ​വ. ഹോ​മി​യോ​പ്പ​തി ആ​ശു​പ​ത്രി​യും റെ​ഡ് ക്രോ​സ് ഐഎ​ച്ച്കെ ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് 19 ന് ​ന​ൽ​കി വ​രു​ന്ന പ്ര​തി​രോ​ധ ഹോ​മി​യോ​പ്പ​തി മ​രു​ന്ന് ഇ​ന്ന് രാ​വി​ലെ 11 ന് ചെ​മ്മ​ന്തൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​യ്ക്കു​ന്ന ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ വി​ത​ര​ണം ചെ​യ്യും.​

ച​ട​ങ്ങ് പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​ന​ലൂ​ർ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ൽ ഡോ​ക്ട​ർ കെ ​ടി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. പു​ന​ലൂ​ർ ഗ​വ​.ഹോ​മി​യോ ഡോ​ക്ട​ർ ഐ ​ആ​ർ അ​ശോ​ക് കു​മാ​ർ മ​രു​ന്നി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.