പ്ര​തി​രോ​ധ​മ​ല്ല, പി​ഴി​ഞ്ഞ് പ​ണ​മു​ണ്ടാ​ക്ക​ൽ
Wednesday, April 21, 2021 11:03 PM IST
ചാ​ത്ത​ന്നൂ​ർ: പോ​ലീ​സ് ന​ട​ത്തു​ന്ന​ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​മ​ല്ലെ​ന്നും കോ​വി​ഡി​ന്‍റെ മ​റ​വി​ൽ​പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ പി​ഴി​ഞ്ഞ് ഖ​ജ​നാ​വ് നി​റ​യ്ക്ക​ലാ​ണെ​ന്നും ആ​ക്ഷേ​പം ശ​ക്ത​മാ​യി.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ പി​ഴ​യീ​ടാ​ക്കാ​നെ​ത്തു​ന്ന പോ​ലീ​സ് പോ​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​വ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്ന പേ​രി​ൽ പി​ഴ ഈ​ടാ​ക്കു​ന്ന പോ​ലീ​സ് എ​ത്തു​ന്ന​ത് ജീ​പ്പി​ൽ പ​ര​മാ​വ​ധി പോ​ലീ​സു​കാ​രെ​യും ക​യ​റ്റി​യാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ മ​നു​ഷ​ത്വ​മി​ല്ലാ​ത്ത പീ​ഡ​ന​മാ​ണ് പോ​ലീ​സ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ത​ന്‍റെ സ​ബ്ഡി​വി​ഷ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രി​ൽ നി​ന്നും പി​ഴ​യീ​ടാ​ക്കി മേ​നി ന​ടി​ക്കാ​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗു​ഡ് ബു​ക്കി​ൽ ക​യ​റി​പ്പ​റ്റാ​നു​മാ​ണ് സ​ബ് ഡി​വി​ഷ​ൻ മേ​ധാ​വി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ത്സ​രം. അ​തി​ന് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് ടാ​ർ​ജ​റ്റ് നി​ശ്ച​യി​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ട്. ഓ​രോ ദി​വ​സം ഈ​ടാ​ക്കു​ന്ന പി​ഴ​ക​ളു​ടെ എ​ണ്ണം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച് കേ​മ​ന്മാ​രാ​കാ​നും ഇ​ത്ത​ര​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ട്.
ടാ​ർ​ജ​റ്റ് തി​ക​യ്ക്കാ​ൻ പോ​ലീ​സു​കാ​ർ നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. ക​ട​ക​ളി​ൽ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി​യും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ​യും വ​ഴി​യാ​ത്ര​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ബൈ​ക്ക് യാ​ത്ര​ക്കാ​രെ​യു​മെ​ല്ലാം ത​ട​ഞ്ഞു നി​ർ​ത്തി പി​ഴ ഈ​ടാ​ക്കു​ക​യോ കേ​സെ​ടു​ക്കു​ക​യോ ആ​ണ്. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പോ​ലീ​സി​ന്‍റെ ഈ ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചാ​ത്ത​ന്നൂ​ർ മീ​നാ​ട് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ ത​ട​ഞ്ഞു നി​ർ​ത്തി പി​ഴ ഈ​ടാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത് അ​വ​ർ എ​ത്ര സ​ഹി​കെ​ട്ടു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.
പോ​ലീ​സി​ന്‍റെ ഈ ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ ത​ന്നെ പ്ര​തി​ഷേ​ധ​വും അ​മ​ർ​ഷ​വു​മു​ള്ള​വ​രു​ണ്ട്. പ​ക്ഷേ അ​ത് പു​റ​മേ പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത നി​സ​ഹാ​യ​രാ​ണ​വ​ർ. ജ​ന​ങ്ങ​ളു​ടെ ശാ​പം മു​ഴു​വ​ൻ ഏ​റ്റു വാ​ങ്ങേ​ണ്ടി വ​രു​ന്ന​ത് താ​ഴെ ത​ട്ടി​ലു​ള്ള പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​ണ്. പി​ഴ ഇ​ടു​മ്പോ​ൾ ജ​ന​ങ്ങ​ളു​ടെ ക​ണ്ണു​നി​റ​യു​ന്ന​ത് കാ​ണേ​ണ്ടി വ​രു​ന്ന​തും അ​വ​രാ​ണ്.
പോ​ലീ​സ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​റ​വി​ൽ ഇ​ത്ര​യേ​റെ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ മൗ​ന​ത്തി​ലാ​ണ്. അ​വ​ർ ഇ ​തൊ​ന്നും അ​റി​യു​ന്നി​ല്ല, ക​ണ്ടി​ല്ല എ​ന്ന് ന​ടി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​മ​ർ​ഷ​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു വോ​ട്ട് പെ​ട്ടി​യി​ലാ​യി. ഇ​നി വ​രു​ന്ന സ​ർ​ക്കാ​രി​ന് പ​ണം വേ​ണം. അ​തി​ന് ഇ​പ്പോ​ഴേ ജ​ന​ങ്ങ​ളെ ഊ​റ്റി പി​ഴി​ഞ്ഞ് ഖ​ജ​നാ​വ് നി​റ​യ്ക്കു​ക. രാ​ഷ്ടീ​യ​ക്കാ​ർ​ക്കും ബ്യൂ​റോ​ക്രാ​റ്റു​ക​ൾ​ക്കും ഇ​താ​ണ് ല​ക്ഷ്യം. അ​താ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ മൗ​ന​ത്തി​ന്‍റെ പൊ​രു​ൾ.