ഇ​ട​പ്പാ​ള​യ​ത്ത് പോ​ലീ​സു​കാ​ർ​ക്ക് നേ​രെ യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണം
Wednesday, April 21, 2021 11:47 PM IST
ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് ഇ​ട​പ്പാ​ള​യ​ത്ത് സി​ഐ ഉ​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സു​കാ​ർ​ക്ക് നേ​രെ യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണം. പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​ക്ക​ൾ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​ര്യ​ങ്കാ​വി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പോ​കു​ക​യാ​യി​രു​ന്നു പോ​ലീ​സ് സം​ഘം. തു​ട​ർ​ന്ന് ക​ല്ല​ട​യ​റി​ന്‍റെ തീ​ര​ത്ത് പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ൾ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.
മ​ദ്യ​പി​ച്ചി​രു​ന്ന​വ​രോ​ട് മ​റു​ക​ര​യി​ലേ​ക്ക് വ​രാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വാ​ക്ക​ളു​ടെ മ​ദ്യ​പ​സം​ഘം ഇ​തി​ന് ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ഇ​വ​രെ പി​ടി​കൂ​ടാ​നാ​യി പോ​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ മ​ദ്യ​പ​സം​ഘം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ആ​ർ പേ​ർ മാ​ത്രം വ​രു​ന്ന പോ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​യി​രു​ന്നു പ​ന്ത്ര​ണ്ടോ​ളം പേ​ർ അ​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ അ​ക്ര​മ​ണം.
തു​ട​ർ​ന്ന് തെ​ന്മ​ല സി​ഐ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​കാ​ർ യു​വാ​ക്ക​ളെ കീ​ഴ്പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ട​പ്പാ​ള​യം സ്വ​ദേ​ശി 32 കാ​ര​നാ​യ രാ​ജേ​ഷ്, കോ​ന്നി സ്വ​ദേ​ശി 35 കാ​ര​നാ​യ ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
സം​ഭ​വ​ത്തി​ൽ തെ​ന്മ​ല എ​സ്ഐ സി​ദീ​ഖി​ന്‍റെ നെ​ഞ്ചി​ന് പ​രി​ക്കു​ണ്ട്. സി​പി​ഒ അ​നീ​ഷി​നും പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ എ​സ്ഐ സി​ദി​ഖ് കു​ള​ത്തു​പ്പു​ഴ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഓ​ടി ര​ക്ഷ​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.