കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, May 9, 2021 11:46 PM IST
ച​വ​റ: കോ​വി​ഡ് വി​മു​ക്ത ച​വ​റ​ക്കാ​യി ഡോ​മി​സി​ല​റി കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ ക​ൺ​സ്ട്ര​ക്ഷ​ൻ അ​ക്കാ​ദ​മി​യി​ലാ​ണ് ഡോ​മി​സി​ല​റി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.
രോ​ഗി​ക​ളെ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ച​വ​റ ഇ​ന്ത്യ​ൻ റെ​യ​ർ എ​ർ​ത്ത് ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ ത്തോ​ടു​കൂ​ടി​യാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ആം​ബു​ല​ൻ​സ് സം​വി​ധാ​ന​വും, നൂ​റോ​ളം​കി​ട​ക്ക​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യാ​ണ് ഡി​സി​സി യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.
ഡൊ​മി​സി​ല​റി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് ത​ല ജാ​ഗ്ര​താ സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ സ​ന്തോ​ഷ് തു​പ്പാ​ശേ​രി നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ് വി​മ​ൽ​രാ​ജ്, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എം. ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ നി​ഷ സു​നീ​ഷ്, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ, ജി​ജി ആ​ർ, പ്രി​യ ഷി​നു, ജോ​യി ആ​ന്‍റ​ണി എ​സ് സു​മ​യ്യ, സ​ജി അ​നി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.