പ​രി​ശോ​ധ​ന​ക​ൾ ശ​ക്തം
Wednesday, May 12, 2021 10:50 PM IST
കൊ​ല്ലം: കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ൻ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി തു​ട​രു​ന്നു. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പ​ഴു​തു​ക​ൾ അ​ട​ച്ചാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ പോ​ലീ​സ് പാ​സോ സ​ത്യ​വാ​ങ്മൂ​ല​മോ ഇ​ല്ലെ​ങ്കി​ൽ യാ​ത്ര തു​ട​രാ​ൻ അ​നു​മ​തി​യി​ല്ല. അ​നാ​വ​ശ്യ യാ​ത്ര​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ പി​ഴ ഉ​റ​പ്പാ​ണ്. ഇ​ര​ട്ട​മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ‌​ക്കും പി​ഴ​യു​ണ്ട്. മി​നി​മം പി​ഴ 500 രൂ​പ​യാ​ണ്. ഇ​ന്ന​ലെ അ​നാ​വ​ശ്യ യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യി കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഇ​തു​കാ​ര​ണം പോ​ലീ​സി​നും പ​ണി​കു​റ​ഞ്ഞു.
വൈ​കു​ന്നേ​രം ആ​റ് ക​ഴി​യു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ൽ വി​ര​ള​മാ​കും. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നും തി​ര​ക്കി​ല്ല. ബേ​ക്ക​റി​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും അ​വ​സ്ഥ ഇ​ത് ത​ന്നെ. ബേ​ക്ക​റി​ക​ളി​ൽ ബ​ന്നും ബ്ര​ഡു​മൊ​ക്കെ ത​യാ​റാ​ക്കു​ന്ന​ത് പ​കു​തി​യി​ലേ​റെ കു​റ​ച്ചു.
കൊ​ല്ലം ന​ഗ​ര​ത്തി​ൽ ഏ​താ​നും ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ. അ​വി​ടെ​യും കാ​ര്യ​മാ​യി ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്നി​ല്ല. തു​റ​ക്കു​ന്ന ക​ട​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും രാ​ത്രി 7.30വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ഉ​ണ്ടെ​ങ്കി​ലും അ​തി​നും​ഒ​രു മ​ണി​ക്കൂ​ർ മു​ന്പേ ഭൂ​രി​ഭാ​ഗം പേ​രും ഷ​ട്ട​റി​ടും. അ​തി​നു​ശേ​ഷം നി​ര​ത്തു​ക​ൾ പൂ​ർ​ണ​മാ​യും വി​ജ​ന​മാ​ണ്. രാ​ത്രി ഏ​ഴ് ആ​കു​ന്പോ​ഴേ​ക്കും ക​ർ​ഫ്യൂ​വി​ന് സ​മാ​ന​മാ​ണ് അ​വ​സ്ഥ. നി​ര​ത്തു​ക​ളി​ൽ വ​ല്ല​പ്പോ​ഴും കാ​ണാ​ൻ ക​ഴി​യു​ന്ന​ത് ഫു​ഡ് ഡെ​ലി​വ​റി ചെ​യ്യു​ന്ന ചെ​റു​പ്പ​ക്കാ​രെ മാ​ത്ര​മാ​ണ്.
വി​വി​ധ സ്പെ​ഷൽ യൂ​ണി​റ്റു​ക​ളി​ലെ പോ​ലീ​സ് ഉദ്യോ​ഗ​സ്ഥ​രെ ജി​ല്ല​യി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്തി കൊ​ല്ലം സി​റ്റി പോ​ലീ​സ് ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്നു. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കാ​നാ​യി ഫ​യ​ർ​ഫോ​ഴ്സ് സി​വി​ൽ ഡി​ഫ​ൻ​സ് വ​ാള​ണ്ടി യേ​ഴ്സും, ജ​ന​മൈ​ത്രി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​മാ​യ 504 യു​വ​തീ​യു​വാ​ക്ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി സേ​വ​ന രം​ഗ​ത്തു​ണ്ട ്.
ക്വാ​റ​ന്‍റെ​ൻ പ​രി​ശോ​ധ​ന പോ​ലീ​സ് ക​ർ​ശ​ന​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റെ​ൻ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കേ​സ് മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെയ്ത​ത്. കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ല്ലും​ത്താ​ഴം കൊ​ച്ചു​കു​ള​ത്തു​ള​ള 55 കാ​ര​നാ​ണ് ക്വാ​റ​ന്‍റെ​ൻ ലം​ഘ​ന​ത്തി​ന് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ഉ​ൾ​നാ​ട​ൻ, ഗ്ര​മീ​ണ മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലാ​യി കാ​ണു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഷ്ട​മു​ടി​കാ​യ​ലി​ന്‍റെ​യും മ​റ്റും തീ​ര മേ​ഖ​ല​ക​ളി​ൽ ആ​ൾ​ക്കൂ​ട്ട നി​രീ​ക്ഷ​ണ​ത്തി​നാ​യി തെ​ക്കും​ഭാ​ഗം, ച​വ​റ, കു​രീ​പ്പു​ഴ, അ​ഷ്ട​മു​ടി, മ​ങ്ങാ​ട്, ക​ട​വൂ​ർ, ആ​ശ്രാ​മം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക ബോ​ട്ട് പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ളെ​യും നി​യോ​ഗി​ച്ച​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള​ളി​ൽ മാ​സ്ക് ധ​രി​ക്കാ​തി​രു​ന്ന 167 പേ​ർ​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കു​ക​യും 433 പേ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തി​രു​ന്ന 124 പേ​ർ പി​ഴ അ​ട​ച്ച​പ്പോ​ൾ 314 പേ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. സാ​മൂ​ഹ്യ അ​ക​ലം ലം​ഘി​ച്ച​തി​ന് നാ​ല് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും നി​യ​മ ലം​ഘ​ന​ത്തി​ന്  ആറ് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ക്കു​ന്നു.