ഇ​ന്ത്യ​ൻ വാ​ക്സി​നു​ക​ൾ​ക്ക്‌ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അം​ഗീ​കാ​രം നേ​ട​ണം
Friday, July 23, 2021 10:34 PM IST
ചാ​ത്ത​ന്നൂ​ർ: എ​ല്ലാ ഇ​ന്ത്യ​ൻ വാ​ക്സി​നു​ക​ൾ​ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി.
പ​ര​വൂ​ർ ബി ​എ​സ് എ​ൻ എ​ൽ ഓഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം രാ​ജു ഡി ​പൂ​ത​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷ്ണ കു​മാ​ർ അ​ധ്യക്ഷനാ​യി​രു​ന്നു. സു​ധ​ൻ പ​ര​വൂ​ർ, പി ​കെ സു​ഭാ​ഷ് ച​ന്ദ്ര​ൻ, എം ​എം ഹ​സൻ, കെ ​കെ സു​രേ​ന്ദ്ര​ൻ, സി ​ആ​ർ വി​ജ​യ​കു​മാ​ര​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കി​ര​ൺ .എ​സ് ച​ന്ദ്ര​ൻ, സ​ഹീ​ർ, റി​ജു, ബൈ​ജു, ഗോ​പി​നാ​ഥ​ൻ​പി​ള്ള, സു​ഭാ​ഷ്, സ​ന്തോ​ഷ്‌ കു​മാ​ർ, മ​ധു​സൂ​ദ​ന​ൻ പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.