അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു
Sunday, August 1, 2021 1:11 AM IST
ചാ​ത്ത​ന്നൂ​ർ: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു. ഐ​എ​ൻ​റ്റി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​യും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കൊ​ല്ലം ബീ​ച്ച് നോ​ർ​ത്ത് ബീ​മാ മ​ൻ​സി​ലി​ൽ നി​ന്നും കൂ​ട്ടി​ക്ക​ട തെ​ക്ക​ട​ത്ത് തെ​ക്ക​തി​ൽ ഷാ​ഹി​ദാ മ​ൻ​സി​ലി​ൽ താ​മ​സി​ച്ചി​രു​ന്ന സു​ൽ​ഫി​ക്ക​ർ ( ഭൂ​ട്ടോ- 54) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ഇ​ത്തി​ക്ക​ര പാ​ല​ത്തി​നു കി​ഴ​ക്കു​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ മി​നി​ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം കൊ​ട്ടി​യ​ത്തെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പി​ന്നി​ട് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കൊ​ല്ലം ജോ​ന​ക​പ്പു​റം വ​ലി​യ പ​ള്ളി ഭ​ര​ണ സ​മി​തി അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: സാ​ബി​റ. മ​ക്ക​ൾ: സു​ബ​ഹാ​ന, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ. മ​രു​മ​ക​ൻ: ഷി​ബി​ൻ.