എംസി റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം: കാ​ർ ട്രാ​വ​ല​റി​ലി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, September 18, 2021 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര: റോ​ഡ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഇ​ന്ന​ലെ വീ​ണ്ടും അ​പ​ക​ട​മു​ണ്ടാ​യി. ശ​ബ​രി​മ​ല​യി​ൽ പോ​യി മ​ട​ങ്ങു​കയാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മാ​രു​തി ആൾ​ട്ടോ കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ന്നോ​ട്ടു നീ​ങ്ങി​യ ടെ​മ്പോ ട്രാ​വ​ല​ർ പി​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ലി​ടി​ച്ചും അ​പ​ക​ടം ന​ട​ന്നു.​
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​രാ​യി​രു​ന്നു മാ​രു​തി ആ​ൾ​ട്ടോ കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ.​ ഈ നാ​ലു​പേ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ​ഇ​തി​ൽ ര​ണ്ട് പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. നാ​ലു പേ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ലം പൗ​ർ​ണ​മി​യി​ൽ ശ​ര​ത് (32), സ​ന്തോ​ഷ് ഭ​വ​നി​ൽ സ​ന്തോ​ഷ് കു​മാ​ർ (31), അ​ക്ഷ​യ് വി​ലാ​സ​ത്തി​ൽ ശ്രീ​കു​മാ​ർ (32), നെ​യ്യാ​റ്റി​ൻ​ക​ര അ​ശ്വ​തി​യി​ൽ രാ​ധാ കൃ​ഷ​ണ​ൻ (34) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്.
ഇ​ന്ന​ലെ ഉച്ചയ്ക്ക് 12 ഓ​ടെ എം​സി റോ​ഡി​ൽ പു​ല​മ​ൺ ഐ​പി​സി ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​ കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം.​ കാ​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ര​ണ്ടാ​​ഴ്ച്ചയ്ക്കു​ള്ളിൽ ​പ​തി​ന​ഞ്ചോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ എം​സി റോ​ഡി​ലും ദേ​ശീ​യ പാ​ത​യി​ലു​മാ​യി ന​ട​ന്നി​ട്ടു​ള്ള​ത്. ഇ​തി​ൽ മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.