പ​ര​വ​ട്ടം വാ​ർ​ഡി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു
Tuesday, September 21, 2021 11:10 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ പ​ര​വ​ട്ടം വാ​ർ​ഡി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​നം കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ അ​വ​സാ​നി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​ര​വ​ട്ടം അ​മ്പ​ലം ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച ആ​ശാ​വ​ർ​ക്ക​ർ മാ​രെ​യും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​യും ജാ​ഗ്ര​താ​സ​മി​തി അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.
ഓ​ണാ​ഘോ​ഷ​ത്തി​ന് ശേ​ഷം ജി​ല്ല​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത വാ​ർ​ഡാ​യി​രു​ന്നു പ​ര​വ​ട്ടം വാ​ർ​ഡ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ർ​ഡ് ജാ​ഗ്ര​ത സ​മി​തി വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​പി​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി യോ​ഗം ചേ​ർ​ന്നു ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ​യും ജാ​ഗ്ര​ത സ​മി​തി​യു​ടെ​യും ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും കു​ടും​ബ​ശ്രീ യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് ക​മ്യൂ​ണി​റ്റി കി​ച്ച​ൻ ആ​രം​ഭി​ക്കു​ക​യും വ​ൻ​വി​ജ​യ​മാ​യി തീ​ർ​ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് കി​ച്ച​ൻ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.
തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​വ​രു​ന്ന വാ​ർ​ഡി​ലെ ആ​ശാ​വ​ർ​ക്ക​ർ രാ​ജേ​ശ്വ​രി​യെ വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​പി​ൻ കു​മാ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്തു.
കൂ​ടാ​തെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൺ പാ​ച​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​യ വി​ജ​യ​മ്മ, ല​ത​യ​മ്മ, ബി​ന്ദു ക​ണ്ണ​ൻ, സ​ബീ​ന സു​നി​ൽ, പു​ഷ്പ ര​മ​ണ​ൻ, ഷീ​ല ജ​യ​ൻ, മ​ണി​യ​മ്മ എ​ന്നി​വ​രെ​യും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.
ക​മ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ർ​ഡ് കൗ​ൺ​സി​ല​റോ​ടൊ​പ്പം നേ​തൃ​ത്വം ന​ൽ​കി​യ ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളും ചാ​വ​രു​കാ​വ് ബ്ര​ദേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യ വി​നോ​ദ്, ര​തീ​ഷ്, അ​നി​ൽ​കു​മാ​ർ, വി​ശാ​ഖ​ൻ, ജ്യോ​തി, സു​കു, അ​ജി, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം അം​ഗ​ങ്ങ​ളും ആ​ശാ​വ​ർ​ക്ക​ർ രാ​ജേ​ശ്വ​രി, എ​ഡി​എ​സ് മോ​നി​ഷ എ​ന്നി​വ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തോ​ടെ​യാ​ണ് ഈ ​കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം വ​ൻ വി​ജ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.