ക​ല​യ്ക്കോ‌​ട്ട് ന​ട​ന്ന ഐ​സി​ഡി​എ​സ് പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി
Sunday, October 24, 2021 11:25 PM IST
പ​ര​വൂ​ർ: എെ​സി​ഡി​എ​സി​ന്‍റെ 46-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്തി​ക്ക​ര ഐ​സി​ഡി​എ​സും പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ക​ല​യ്ക്കോ‌​ട് ഗ​വ.​യു​പി സ്കൂ​ളി​ൽ വി​വി​ധ പ്ര​ദ​ർ​ശ​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പ​രി​പാ​ടി ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ദാ​ന​ന്ദ​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ശ്രീ​കു​മാ​ർ, സി​ഡി​പി​ഒ ര​ഞ്ജി​നി, ബ്ലോ​ക്ക് മെ​ന്പ​ർ​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, മു​ൻ സി​ഡി​പി​ഒ ബാ​ല​ച​ന്ദ്ര​ൻ, ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​രും ഹെ​ൽ​പ​ർ​മാ​രും ത​യ്യാ​റാ​ക്കി​യ വി​വി​ധ ഇ​നം വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ടം നേ​ടി. ഗ​ർ​ഭ​സ്ഥ​ശി​ശു​ക്ക​ൾ​ക്ക് മു​ത​ൽ അ​മ്മ​മാ​ർ​ക്ക് വേ​ണ്ടി​യു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ർ​ശ​ന​മാ​ണ് ന​ട​ന്ന​ത്. വി​വി​ധ ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ, പാ​വ​കോ​ർ​ണ​ർ, കോ​വി​ഡ്കാ​ല​ത്ത് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ആം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​രും ത​യ്യാ​റാ​ക്കി​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ പ്ര​ദ​ർ​ശ​ന​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി.