വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര വീ​ണ് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റി​ന് പ​രി​ക്ക്
Monday, October 25, 2021 11:16 PM IST
കു​ണ്ട​റ: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര വീ​ണ്‌ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്ി​ന് പ​രി​ക്കേ​റ്റു. കു​ണ്ട​റ ത​ണ്ണി​ക്കോ​ട് മാ​ട​മ്പി​ശേ​രി​ൽ വീ​ട്ടി​ൽ കെ ​രാ​ജ​മ്മ​യ്ക്കാ​ണ് ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റ​ത്. ക​ട്ട കെ​ട്ടി നി​ർ​മി​ച്ച വീ​ടി​ന്‍റെ ഓ​ടു​മേ​ഞ്ഞ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്.
വ​ലി​യ ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജ​മ്മ 1995ൽ ​കു​ണ്ട​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

പോ​ലീ​സ്
പെ​ട്രോ​ളിം​ഗ്
ശ​ക്ത​മാ​ക്ക​ണ​മെ​ന്ന്

ചാ​ത്ത​ന്നൂ​ർ: മൈ​ല​ക്കാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മോ​ഷ്ട​ക്ക​ളു​ടെ ശ​ല്യം കൂ​ടി വ​രു​ക​യാ​ണെ​ന്നും ഇ​വി​ടെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും ആ​ർ​എ​സ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ പ്ലാ​ക്കാ​ട് ടി​ങ്കു ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ടി​യി​ൽ ക്ഷേ​ത്രം, ശി​വ​ൻ ന​ട അ​ട​ക്കം ഉ​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ളെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി തു​റ​ന്നു മോ​ഷ​ണം ന​ട​ത്തി. സാ​ധാ​ര​ണ​കാ​ർ​ക്ക് മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം കാ​ര​ണം സ്വൈ​ര​മാ​യി കി​ട​ന്നു ഉ​റ​ങ്ങാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല.