പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ അ​പ​ക​ട​ക​ര​മാ​യ ​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണം
Monday, November 29, 2021 10:40 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ട്ട​ത്തി​ൽ സു​നി​ലും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ പ്ര​തി​നി​ധി എ​ബ്ര​ഹാം സാ​മു​വ​ലും അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പോ​സ്റ്റോ​ഫീ​സ് കെ​ട്ടി​ട​ത്തി​നും ഗ​വ. എ​ൽ പി ​സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​ണ് ഈ ​മ​ര​ങ്ങ​ൾ. മ​ഴ​യും കാ​റ്റു​മു​ണ്ടാ​കു​മ്പോ​ൾ ആ​ള​പാ​യ​ത്തി​നും സാ​ധ്യ​ത​യേ​റു​ന്നു. റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞാ​ൽ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട സാ​ധ്യ​ത​യു​ണ്ട്. സ്കൂ​ൾ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് സ്കൂ​ൾ മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തും ന​ട​ക്കു​ന്ന​തും. ഇ​തി​ന് പ​രി​ഹാ​ര​മെ​ന്ന​നി​ല​യി​ൽ അ​ടി​യ​ന്തി​ര​മാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ മെ​ന്നാ​ണ് സ്കൂ​ൾ പി​ടി​എ യു​ടെ​യും ആ​വ​ശ്യം.